Connect with us

Community

ടി പി കുഞ്ഞഹമ്മദിന് ഇസ്ലാഹി സെന്ററില്‍ യാത്രയയപ്പ് നല്‍കി

Published

on


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആദ്യകാല പ്രവര്‍ത്തകനും നിലവില്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ ടി പി കുഞ്ഞഹമദിന് യാത്രയയപ്പ് നല്‍കി. ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് ലക്തയിലെ സെന്റര്‍ ആസ്ഥാനത്താണ് യാത്രയയപ്പ് നല്‍കിയത്.

ഇസ്ലാഹി സെന്ററിന്റെ തുടക്കകാല കമ്മിറ്റി മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ടി പി കുഞ്ഞഹമ്മദ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ക്യു ഐ ഐ സി പ്രസിഡന്റ് സുബൈര്‍ വക്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഷമീര്‍ ആമുഖഭാഷണം നടത്തി. സെക്രട്ടറിയെറ്റ് അംഗങ്ങളായ അക്ബര്‍ കാസിം, ഹുസൈന്‍ മുഹമ്മദ്, സി കെ ശരീഫ്, അബ്ദുള്ള ഹുസൈന്‍, ഡോ. ഹഷിയതുള്ളാഹ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മുനീര്‍ സലഫി, ഇസ്മായില്‍ വില്ല്യാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

എം ടി നിലമ്പൂര്‍ അതിഥിയായ ചടങ്ങില്‍ മൊയ്ദീന്‍, ഫൈസല്‍ കാരാട്ടിയാട്ടില്‍ എന്നിവര്‍ ടി പി കുഞ്ഞഹമ്മദിന്റെ സംഭാവനകള്‍ പങ്കുവെച്ചു. അന്‍വവര്‍ കാസിം, എം ടി നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്ന് ഇസ്ലാഹി സെന്ററിന്റെ സ്‌നേഹോപഹാരം ടി പിക്ക് കൈമാറി.

ടി പി കുഞ്ഞഹമദ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തി. അനുഭവങ്ങള്‍ പങ്കുവെച്ചതോടൊപ്പം പുതിയ തലമുറയ്ക്കുള്ള നിര്‍ദേശങ്ങളും നല്‍കി.

അബ്ദുല്‍ വഹാബ് നന്ദി പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍ സംഗമം നടത്തി.


error: Content is protected !!