

ദോഹ: ഖത്തര്‍ കെ എം സി സി ഏറനാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എം എം അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി.

പുതുതായി നിലവില്‍ വന്ന സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ക്കും ഏറനാട് മണ്ഡലത്തിനു കീഴില്‍ പുതുതായി നിലവില്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. സംസ്ഥാന കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, ജില്ല ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍ താനൂര്‍, മുഹമ്മദ് ലയിസ് കുനിയില്‍, മുന്‍ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഈസ എന്നിവര്‍ സംസാരിച്ചു.

നൗഫല്‍ കുനിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും നൂറുദ്ദീന്‍ കാവനൂര്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അജ്മല്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി അഹ്മദ് നിയാസ് മൂര്‍ക്കനാട് സ്വാഗതവും അബ്ദുല്‍ മനാഫ് പി കെ നന്ദിയും പറഞ്ഞു.

