

ദോഹ: വില്ല്യാപ്പള്ളി പഞ്ചായത്ത് കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്ക് തുമാമ കെ എം സി സി ഓഫീസില്‍ മനത്രാബ കുഞ്ഞമ്മദ് അനുസ്മരണ സമ്മേളനവും പി കെ ഹാഷിമിനുള്ള യാത്രയയപ്പും നടക്കും. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഡ്വ. ഷിബു മീരാന്‍ ഖത്തറിലെത്തി.

ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, തിയ്യാറമ്പത് കുഞ്ഞമ്മദ്, നാസര്‍ നീലിമ, ഫൈസല്‍ അരോമ, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഷബീര്‍ മേമുണ്ട, മര്‍സൂഖ് ഷെരിഫ്ദാര്, ഫസല്‍ റഹ്മാന് മേമുണ്ട, സമീര്‍ മലോല്‍, നബീല്‍ ഷെരിഫ് ദാര്‍ എന്നിവര്‍ ചേര്‍ന്ന് അഡ്വ. ഷിബു മീരാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി.

മത- സാമൂഹിക- രാഷ്ട്രീയ രംഗത്ത് ഖത്തറില്‍ സജീവ പ്രവര്‍ത്തകനായിരുന്നു വില്ല്യാപ്പള്ളി പഞ്ചായത്ത് മുന്‍കാല കെ എം സി സി പ്രസിഡന്റ് മനത്രാബ കുഞ്ഞമ്മദ്. നാല് പതിറ്റാണ്ട് കാലത്തോളം ഖത്തറില്‍ വിവിധ മേഖലയില്‍ നിറസാനിധ്യമായിരുന്നു പി കെ ഹാഷിം.

കെ എം സി സി ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. അബ്ദുല്‍ സമദ് ഉദ്ഘടനം നിര്‍വഹിക്കും. പ്രാര്‍ഥനയ്ക്ക് ഡോ. കെ എം ബഹാഉദ്ദീന്‍ ഹുദവി നേതൃത്വം നല്‍കും. പി വി എ നാസര്‍, എസ് എ എം ബഷീര്‍, വില്ല്യംപ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി യൂനുസ് രാമത്ത് എന്നിവര്‍ പ്രസംഗിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.


