

ദോഹ: ഖത്തര്‍ ഒരുമ പെരുമുക്ക് മിയ പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ 40 അംഗങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സജീര്‍ പി വിയും ജനറല്‍ സെക്രട്ടറി വിനോദ് സുബ്രഹ്മണ്യനും നേതൃത്വം നല്‍കി. ഒരുമയുടെ പ്രവര്‍ത്തന അവലോകനവും കൂട്ടായ്മയുടെ കര്‍മ്മ പദ്ധതികളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഖത്തര്‍ ഒരുമ ഭാരവാഹികളുടെ കുടുംബങ്ങളില്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഇഫ്താറിന് മാറ്റുകൂട്ടി.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ബഷീര്‍ സി വി, ഡോ. ഹസീഫ് പി വി, വൈസ് പ്രസിഡന്റ് ജാബിര്‍ എ പി, ജോയിന്റ് സെക്രട്ടറി നസീം അസ്ഹര്‍ എന്നിവരും സജീവ സാന്നിധ്യം ആയിരുന്നു.
ജോയിന്റ് സെക്രട്ടറി ഷഫീക് കെ വി നന്ദി പറഞ്ഞു.

