

ദോഹ: 34 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്ലാം സംഘം പുതിയ കമ്മിറ്റി നിലവില്‍ വന്നു.

ഹാരിസ് കെ അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍, അബ്ദു പാപ്പിനിശ്ശേരി, സി എ ജമാല്‍, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, നൗഫല്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ഹാരിസ് കെ (പ്രസി), അഹമ്മദ് ഫൈസി സി എച്ച്,. റിയാസ് അഹമ്മദ് ഇ വി ടി, നവാസ് എം സി (വൈസ് പ്രസി), അബ്ദു പാപ്പിനിശ്ശേരി (ജന സെക്ര), നൗഫല്‍ കെ, അഹമ്മദ് സ്വാബിര്‍ പി, ജഹാസിര്‍ മമ്മു ടി വി (ജോ സെക്ര), സി എ ജമാല്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വി വി മുഹമ്മദ് ഷാഫി, വി വി അബ്ദുല്‍ സലാം, മുഹമ്മദ് റാഫി കെ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.

