ഐ സി ബി എഫ് ലേബര്‍ ഡേ ആഘോഷം ‘രംഗ് തരംഗ്’; 20 ദീര്‍ഘകാല പ്രവാസികളെ ആദരിച്ചു

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറം (ഐ സി ബി എഫ്) ലോക തൊഴിലാളി ദിനാഘോഷ പരിപാടിയുടെ ഭാഗമായി ‘രംഗ് തരംഗ് 2025’ എന്ന പേരില്‍ സാംസ്‌കാരിക കലാ സന്ധ്യ സംഘടിപ്പിച്ചു.

city exchange

ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണിലെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന ‘രംഗ് തരംഗ് 2025’ല്‍ സാധാരണ തൊഴിലാളികള്‍ക്കായുള്ള വര്‍ണ്ണാഭമായ വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകര്‍ഷണം. ഐ സി ബി എഫിലെ അഫിലിയേറ്റഡ് സംഘടനകളും ഖത്തറിലെ ഇന്ത്യന്‍ സാംസ്‌ക്കാരിക സംഘങ്ങളും വൈവിധ്യമേറിയ നൃത്ത ഗാന വിരുന്നൊരുക്കി.

പ്രസിഡണ്ട് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമര്‍പ്പണത്തെ അഭിനന്ദിച്ച അദ്ദേഹം അവരില്‍ ഏറ്റവും അര്‍ഹരായവരെ ആദരിക്കുന്ന ഐ സി ബി എഫ് തീരുമാനത്തെ ശ്ലാഘിച്ചു.

നേപ്പാള്‍ അംബാസഡര്‍ രമേശ് ചന്ദ്ര പൗധേല്‍, ഐ സി ബി എഫ് കോ ഓര്‍ഡിനേറ്റിങ് ഓഫിസര്‍ ഈഷ് സിംഗാള്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി പൊലീസ് ഡയറക്ടര്‍ ഡോ. ഇബ്രാഹിം മുഹമ്മദ് റാഷിദ് അല്‍ സമയഹ്, തൊഴില്‍ മന്ത്രാലയം പ്രതിനിധി സലിം ദാര്‍വിഷ് അല്‍ മുഹന്നദി, അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ (ഐ എല്‍ മാക്സ് ട്യൂണാന്‍, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിയുടെ പ്രതിനിധി ക്യാപ്റ്റന്‍ നാസര്‍ മുബാറക് അല്‍ ദോസരി, അബ്ദുല്‍ സാലിഹ് അല്‍ ശമ്മാരി, ഡോ. മുഹമ്മദ് അല്‍ ഹജ്ജാജ്, അബ്ദുല്ല അഹമ്മദ് അല്‍ മുഹന്നദി, അബ്ദുല്ല മുഹമ്മദ് ഹസ്സന്‍, ഖാലിദ് അബ്ദുല്‍ റഹ്മാന്‍ ഫഖ്റു തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

- Advertisement -
Ad image

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി ബോബന്‍, ഉപദേശക സമിതി ചെയര്‍മാന്‍ കെ എസ് പ്രസാദ്, മുന്‍ പ്രസിഡന്റുമാരായ നീലങ് ശു ഡേ, പി എം ബാബുരാജന്‍, സിയാദ് ഉസ്മാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ദീര്‍ഘ കാല പ്രവാസികളില്‍ മുപ്പതിലേറെ വര്‍ഷം ഖത്തറില്‍ സേവനമനുഷ്ഠിച്ച താഴ്ന്ന വരുമാനക്കാരായ ഇരുപത് പേരെ അവാര്‍ഡ് നല്‍കി ആദരിച്ചത് തൊഴിലാളി ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. പുത്തൂര്‍ ആര്‍ ശശിധരന്‍, സുബ്ബയ്യ മുരുഗന്‍, കാക്കോത്തിയില്‍ യൂസഫ്, കിഴക്കയില്‍ മഹമൂദ്, ചാത്തേരി സൈനുദ്ദീന്‍, ഇമാംസ ജെബിര്‍, ടി പി കാദര്‍ അഷ്റഫ്, സുന്ദരന്‍ കേശവന്‍, കുയ്യയില്‍ അമ്മദ്, അജ്മല്‍ ഖാന്‍, നാന്‍സി എം ഗബ്രിയേല്‍, എം പി ഹമീദ്, ഹസ്സന്‍ അബ്ദുല്‍ റഹ്മാന്‍, കായല്‍ മഠത്തില്‍ അലി, സാഞ്ചോ ഫ്രണാണ്ടസ്, നെല്ലി സുജാത, എടച്ചേരി മൊയ്ദു, ബൂട്ട സിംഗ്, ഭൂപീന്ദര്‍ പ്രസാദ് താക്കൂര്‍, നരവേണി ബൂമയ്യ എന്നിവര്‍ക്കാണ് ആദരം ലഭിച്ചത്. ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ് ഐ സി ബി എഫ് സമ്മാനിച്ചതെന്ന് അവാര്‍ഡ് ജേതാക്കള്‍ പ്രതികരിച്ചു.

ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് നന്ദി പറഞ്ഞു, സെക്രട്ടറി ജാഫര്‍ തയ്യില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നിര്‍മല ഗുരു, ഖാജാ നിസാമുദ്ദീന്‍, ശങ്കര്‍ ഗൗഡ, മിനി സിബി, അമര്‍ വീര്‍ സിംഗ്, മാണി ഭാരതി എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!