

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് വേണ്ടി സജ്ജമാക്കുന്ന ബസ്സുകളുടെ പരീക്ഷണ ഓട്ടം ആഗസ്ത് 18ന് വ്യാഴാഴ്ച. അത്യാധുനികമായ 1300 ബസ്സുകളാണ് ലോകകപ്പിനായി ഖത്തര്‍ സജ്ജീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ ബസ്സുകളാണ് ലോകകപ്പിനായി ഖത്തര്‍ തയ്യാറാക്കിയിരിക്കുന്നത്.

ദോഹയെ അല്‍ ജനൂബ്, അല്‍ ബെയ്ത്ത് സ്‌റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒന്‍പത് റൂട്ടുകളിലായി ബസ്സുകള്‍ ദിവസം മുഴുവന്‍ ഓടുമെന്ന് മുവാസലാത്ത് ട്വീറ്റ് ചെയ്തു.

ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് നവംബര്‍ 13 മുതല്‍ ഡിസംബര്‍ 18 വരെ മുവസലാത്തിന്റെ ബസ്സുകളില്‍ സൗജന്യ യാത്ര നടത്താനാവും.

