കാഴ്ചാ വസന്തമൊരുക്കി ചെണ്ടുമല്ലിത്തോട്ടം

Web Desk
2 Min Read

ആവശ്യമായ പൂക്കള്‍ നമുക്കുതന്നെ ഉദ്പാദിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: പതിവായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഓണത്തിന് പൂക്കള്‍ വരുന്നതെന്നും നമുക്ക് ആവശ്യമായ പൂക്കള്‍ ഇവിടെ തന്നെ ഉദ്പാദിപ്പിക്കാന്‍ കഴിയുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഞങ്ങളും കൃഷിയുടെ ഭാഗമായി കരുമാലൂര്‍ പത്താം വാര്‍ഡില്‍ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പും ഹോര്‍ട്ടി കോര്‍പ്പും ടൂറിസം വകുപ്പും പൂക്കളുടെ വിപണനം ഉറപ്പു വരുത്തുമെന്നും നല്ല രീതിയിലുള്ള വിളവ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

city exchange

ഷംല ആഷിഫ്, ഫസീജ, സുനിത, സൈനബ, ലൈല എന്നിവരുടെ നേതൃത്വത്തില്‍ കരുമാലൂര്‍ ഗ്രാമപഞ്ചായത്തും വെളിയത്ത് നാട് സര്‍വീസ് സഹകരണ ബാങ്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ റോസ് കുടുംബശ്രീ ജെ എല്‍ ജി ഗ്രൂപ്പും സംയുക്തമായാണ് വിവിധ പ്ലോട്ടുകളിലായി രണ്ടേക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

എഴുപതിനായിരം രൂപ മുടക്കിയ കൃഷിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷിയില്‍ നിന്ന് വിജയകരമായ വിളവ് ലഭിച്ചതോടെ ആവേശത്തിലാണ് കര്‍ഷകര്‍.

ഹൈ വെജിന്റെ സുപ്രിം യെല്ലോ, അശോക സീഡിന്റെ അശോക ഓറഞ്ച് എഫ്- ഒന്ന് ഇനത്തില്‍പ്പെട്ട ചെണ്ടുമല്ലി തൈകളാണ് നട്ടത്. ഓണ വിപണി ലക്ഷ്യമാക്കി ജൂണ്‍ അവസാന വാരമാണ് തൈകള്‍ നട്ടത്. ഗുരുവായൂര്‍ കെ ടി ജിയില്‍ നിന്നാണ് തൈകള്‍ ലഭ്യമാക്കിയത്. കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ മേല്‍നോട്ടവും ആത്മയുടെ പരിശീലനവും കൃഷിയില്‍ ഉടനീളം ഉപകരിച്ചു. ഒരു ചെടിയില്‍ നിന്ന് 30 മുതല്‍ 40 ഗ്രാം വരെ തൂക്കത്തില്‍ പൂക്കള്‍ ലഭിക്കും. ഒരടി അകലത്തിലാണ് വാരം തയ്യാറാക്കിയിരിക്കുന്നത്. ചെടികള്‍ക്കിടയിലും അകലം പാലിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലായി ആകെ രണ്ടേക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലം ഒരുക്കിയത്. 53 തൊഴിലാളികളാണ് കൃഷിക്കായി പ്രയത്‌നിച്ചത്. വര്‍ഷങ്ങളായി തരിശു കിടന്ന സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി.
ചെണ്ടുമല്ലിത്തോട്ടം കാണുന്നതിനും സെല്‍ഫി എടുക്കുന്നതിനും ദൂരെ നിന്നു പോലും ആളുകളെത്തുന്നു.

- Advertisement -
Ad image

കരുമാല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ശ്രീലത ലാലു, ആലങ്ങാട് ബ്ലോക്ക് അംഗം ഷഹന അക്രം, വാര്‍ഡ് അംഗം മുഹമ്മദ് മെഹജൂബ്, കരുമാല്ലൂര്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കവിത, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഷീലാ പോള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിദ്യാ ഗോപിനാഥ്, കൃഷി വിജ്ഞാന കേന്ദ്രം സയന്റിസ്റ്റ് ഡോ. ഷോജി എഡിസണ്‍, വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എഫ് ബി ജയരാജ്, ജനപ്രതിനിധികള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!