എന്‍ജിന്‍ ഓയില്‍ കുറഞ്ഞു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ തിരിച്ചിറക്കി

Web Desk
1 Min Read

കൊച്ചി: അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എന്‍ജിന്‍ ഓയിലിന്റെ അളവിലും മര്‍ദ്ദത്തിലും അപകടകരമായി കുറവുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയില്‍ തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് 50 മിനുട്ട് പറന്നതിന് ശേഷമാണ് തിരികെ വന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

city exchange

അബൂദാബിയിലേക്ക് പറക്കവെ 36,000 അടി ഉയരത്തില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ ഐ എക്‌സ് 415 ബോയിംഗ് 737 വിമാനം തിരിച്ച് സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.
പറക്കലിനിടെ ഒന്നാം എന്‍ജിനിലെ ഓയിലിന്റെ അളവ് അതിവേഗം കുറഞ്ഞതായി പൈലറ്റും സഹപൈലറ്റും ശ്രദ്ധിക്കുകയായിരുന്നു. അസാധാരണമായ ഓയില്‍ സൂചന കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ തീരുമാനമെടുക്കുന്നതിനുള്ള നടപടിക്രമം സ്വീകരിക്കുകയും അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഒന്നാം എന്‍ജിനിലെ ഓയില്‍ മര്‍ദം അപകടനിലയിലേക്ക് എത്തിയതോടെ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരികയായിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ആഗസ്റ്റ് അവസാനവാരത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടതാണെന്നും പുതിയ സംഭവവികാസമല്ലെന്നും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അറിയിച്ചു.
വിമാനത്താവള ഓപ്പറേറ്ററായ സിയാലിന് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്ന സാങ്കേതിക, പ്രവര്‍ത്തന സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!