

ദോഹ: ആഗസ്ത് മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു.

പുതിയ അപ്‌ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലാണ് വില നല്‍കേണ്ടത്. ജൂലൈ മാസത്തില്‍ 1.95 റിയാലുണ്ടായിരുന്നതാണ് അഞ്ച് ദിര്‍ഹം കുറഞ്ഞത്.

ആഗസ്തില്‍ സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല.
സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് വില.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുന്നു, അതേസമയം പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05 റിയാലിനും 1.90 റിയാലിനും ഇടയിലാണ്.

