

ദോഹ: ഖത്തറിലെ പ്രമുഖ കലാ- കായിക സംഘടനയായ യാസ് ഖത്തര്‍ പ്രഥമ അണ്ടര്‍ 14 ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. യാസ് ഖത്തര്‍ ചെയര്‍മാന്‍ അഡ്വ. ജാഫഖാന്‍, ഹോര്‍വിറ്റ്‌സ് ബിഷപ്പ് ചെസ്സ് കോച്ചിംഗ് സെന്റര്‍ ട്രെയ്‌നര്‍ ജൈസ് ജോസഫ് എന്നിവര്‍ ചെസ് ബോര്‍ഡില്‍ നീക്കം നടത്തി ടൂര്‍ണമെന്റ ഉദ്ഘാടനം ചെയ്തു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇംഗ്ലണ്ട്, തുര്‍ക്കി, ഇന്ത്യ, ഫിലിപ്പൈന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 170ഓളം വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തു. അണ്ടര്‍- 6, അണ്ടര്‍- 8, അണ്ടര്‍-10, അണ്ടര്‍- 12, അണ്ടര്‍- 14 എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ചെസ് ടൂര്‍ണമെന്റ് നടന്നു. പങ്കെടുത്ത എല്ലാവര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റിന് പുറമെ വിജയികളായവര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.

സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, യാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗം നന്ദനന്‍ നമ്പ്യാര്‍, ചെയര്‍മാന്‍ അഡ്വ. ജാഫര്‍ഖാന്‍, വൈസ് ചെയര്‍മാന്‍ സുധീര്‍ ഷേണായ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നബീല്‍ മാരാത്ത്, ഷഹീന്‍ അബ്ദുല്‍ ഖാദര്‍, വിനോദ് തങ്കപ്പന്‍, അനൂപ് വിശ്വനാഥന്‍, നാരായണന്‍ അച്യുതന്‍, അനു നഹാസ്, കിരണ്‍ രവി, പ്രീതു സുധീര്‍, പ്രീത നന്ദനന്‍, സുചിത്ര നാരായണന്‍, സബ്‌ന ഷഹീന്‍, ദിവ്യാ അനൂപ്, ഷിജു വര്‍ക്കി, കിഷോര്‍ നായര്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
യാസ് ഖത്തര്‍ ലേഡീസ് വിംഗ് ഹെഡ് സുചിത്ര നാരായണന്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ ഉസ്മാന്‍ സ്വാഗതവും ജോയിന്റ് ട്രഷറര്‍ ജിനേഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

