ഖത്തര്‍ സര്‍വകലാശാല ആരോഗ്യവിഭാഗ കോളജുകളിലെ ബിരുദദാന ചടങ്ങ് നടത്തി

Web Desk
1 Min Read

ദോഹ: ശൈഖ മോസ ബിന്‍ത് നാസര്‍ ഖത്തര്‍ സര്‍വകലാശാലയുടെ ആരോഗ്യവിഭാഗ കോളേജുകളിലെ 2026 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു. ദോഹയില്‍ നടന്ന ചടങ്ങില്‍ 349 വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. വിവിധ ഉന്നത ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ഭരണസമിതി അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

city exchange

ഈ വര്‍ഷത്തെ ബിരുദധാരികളില്‍ ഹെല്‍ത്ത് സയന്‍സസ് കോളേജില്‍ നിന്ന് 130 പേരും ഫാര്‍മസി കോളേജില്‍ നിന്ന് 94 പേരും നഴ്‌സിംഗ് കോളേജില്‍ നിന്ന് 36 പേരും മെഡിസിന്‍ കോളേജില്‍ നിന്ന് 66 പേരും ഡെന്റല്‍ മെഡിസിന്‍ കോളേജില്‍ നിന്ന് 23 പേരുമാണ് ബിരുദം നേടിയത്. രാജ്യത്തെ ആരോഗ്യ രംഗത്തിന് ആവശ്യമായ വിദഗ്ധരെ സജ്ജമാക്കുന്നതില്‍ ഖത്തര്‍ സര്‍വകലാശാലയുടെ വൈവിധ്യമാര്‍ന്ന അക്കാദമിക് സംവിധാനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

ഖത്തറിലെ ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള സര്‍വകലാശാലയുടെ വിദ്യാഭ്യാസ വികസനത്തിന്റെ ഭാഗമായി നഴ്‌സിംഗ് കോളേജിന്റെ ആദ്യ ബാച്ച് ഈ വര്‍ഷം ബിരുദം നേടിയതും ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി. കൂടാതെ, ആദ്യമായി ഹെല്‍ത്ത് ഓത്ത് റെസിറ്റേഷന്‍ ചടങ്ങും സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ സേവനം, ഉത്തരവാദിത്തം, കരുണ, സത്യനിഷ്ഠ എന്നിവയോടുള്ള പ്രതിബദ്ധത വിദ്യാര്‍ഥികള്‍ ഈ പ്രതിജ്ഞയിലൂടെ ആവര്‍ത്തിച്ചു.

ചടങ്ങിന് ശേഷം ആരോഗ്യവിഭാഗത്തിലെ മികവുറ്റ ബിരുദധാരികളുമായി ശൈഖ മൊസ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസയാത്രയും ഭാവി ലക്ഷ്യങ്ങളും സംബന്ധിച്ച് അവര്‍ ആശയവിനിമയം നടത്തി.

- Advertisement -
Ad image

ചടങ്ങില്‍ മുഖ്യാതിഥിയായി ഖത്തര്‍ സര്‍വകലാശാല നഴ്‌സിംഗ് കോളേജിന്റെ സ്ഥാപക ഡീന്‍ ഡോ. നബീല അല്‍ മീര്‍ പങ്കെടുത്തു. മെഡിസിന്‍ കോളേജ് ബിരുദധാരിയായ മുഹമ്മദ് അല്‍ ഹോര്‍ വിദ്യാര്‍ഥി പ്രതിനിധിയായി സംസാരിച്ചു.

ഹെല്‍ത്ത് സയന്‍സസ് കോളേജിലെ ബിരുദധാരിയായ ജോഹറ സാലിഹ് അല്‍ ജര്‍മൂസി ചടങ്ങിന് അവതാരകയായി.

Share This Article
Leave a Comment
error: Content is protected !!