Qatar News
പി സി ആര്‍ പരിശോധനയ്ക്ക് നിരക്ക് കുറച്ച് സ്വകാര്യ ലാബുകള്‍
ദോഹ: കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കോവിഡ് പി സി ആര്‍ പരിശോധനകള്‍ക്ക് മൂന്നിലൊന്നുവരെ നിരക്കു കുറച്ച് സ്വകാര്യ ലാബുകള്‍. പി സി ആര്‍ പരിശോധനയ്ക്ക് 300 റിയാല്‍ വരെ ഈടാക്കാനാവുന്ന സ്ഥാനത്താണ് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ചില ക്ലിനിക്കുകള്‍ 200 റിയാല്‍ വാങ്ങുന്നത്.
വേനലവധിയില്‍ നിരവധി പ്രവാസികളും സ്വദേശികളും വിവിധ രാജ്യങ്ങളിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്നതിനാലാണ് നിരക്ക് കുറച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സ്വകാര്യ ക്ലിനിക്കുകള്‍ തയ്യാറാകുന്നത്.
പ്രഭാതങ്ങളെ അപേക്ഷിച്ച് സായാഹ്നങ്ങളിലാണ് കൂടുതല്‍ പേര്‍ പരിശോധനയ്ക്കായി എത്തുന്നതെന്ന് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. പരിശോധന നടത്തി 36 മണിക്കൂറിനകം ഫലം ലഭിക്കും.
കുടുംബ സമേതം യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നിരക്ക് കുറവ് ലഭിക്കുന്നത് വലിയ സൗകര്യമാകും. പി സി ആര്‍ പരിശോധന നടത്താനുള്ളവരെ ആകര്‍ഷിക്കാന്‍ സ്വകാര്യ ക്ലിനിക്കുകള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


