

ദോഹ: ഇടപ്പാളയം ഖത്തറിന്റെ ഓണാഘോഷം ഈണം വിപുലമായ പരിപാടികളോടെ തുമാമ ഒലീവ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ഓണസദ്യയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

ഹസീബ് അധ്യക്ഷത വഹിച്ചു. ഇടപ്പാളയം ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. വി വി ഹംസ, ഇടപ്പാളയം ഗ്ലോബല്‍ സെക്രട്ടറി സ്റ്റാലിന്‍, ഗ്ലോബല്‍ സമിതിയംഗം നൂറുല്‍ ഹഖ്, ഐ സി ബി എഫ് പ്രതിനിധി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഐ സി ബി എഫ് ഇന്‍ഷൂറന്‍സിനെ കുറിച്ച് റഊഫ് കൊണ്ടോട്ടി വിശദീകരിച്ചു. അംഗങ്ങളുടെ ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് അപേക്ഷകള്‍ സിദ്ദീഖ് ചെറവല്ലൂര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി. പരിപാടിയുടെ ഭാഗമായി ആനന്ദ് എടപ്പാളിന്റെ ചിത്രപ്രദര്‍ശനവും നടന്നു.
ഇടപ്പാളയം സെക്രട്ടറി സ്റ്റാലിന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

