കളമശ്ശേരി സ്ഫോടനത്തില്‍ മരണം രണ്ടായി

Web Desk
1 Min Read

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി.

city exchange

തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷനിലുണ്ടായ സ്‌ഫോടനത്തില്‍ 52 പേരാണ് പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 12കാരി ഉള്‍പ്പെടെ ആറുപേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാള്‍ വെന്റിലേറ്ററിലാണുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 20 പേരാണ് ചികിത്സയിലുള്ളത്.

- Advertisement -
Ad image

എറണാകുളം തമ്മനം സ്വദേശിയും യഹോവ സാക്ഷികളിലെ അംഗവുമായ ഡൊമിനിക്ക് മാര്‍ട്ടിനാണ് സ്‌ഫോടനം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!