
രാമന്തളി: പഞ്ചായത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങളുടെ സത്യ പ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത് ഓഡിറ്റോറിയത്തില് നടന്നു. മുന് ജന പ്രതിനിധികള്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്, ഉദ്യോഗസ്ഥര്, കുടുംബശ്രീ അംഗങ്ങള്, പുതിയ അംഗങ്ങളുടെ കുടുംബാംഗങ്ങള്, സുഹൃത്തുക്കള്, നാട്ടുകാര് ഉള്പ്പെടെ പങ്കെടുത്ത ചടങ്ങില് മുതിര്ന്ന അംഗമായ യു അബ്ദുറഹിമാന്
വരണാധികാരി പി കെ സജിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടര്ന്ന് 3-ാം വാര്ഡ് അംഗം കൂടിയായ അബ്ദുറഹിമാന് ഓരോ അംഗങ്ങള്ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില് പായസ വിതരണവും നടന്നു.

പിന്നീട് പഞ്ചായത്ത് ഹാളില് നടന്ന അംഗങ്ങളുടെ യോഗത്തില് അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. സത്യപ്രതിജ്ഞ ചെയ്തവര് വാര്ഡ് അടിസ്ഥാനത്തില്: (1) സി പി ന്യൂസൈന (2) കെ കെ ബല്ക്കീസ്, (3) യു അബ്ദുറഹിമാന്, (4) കെ ചന്ദ്രന്, (5) ഇ രാജന്, (6) ഒ കെ ശശി, (7) ധന്യ സുകുമാരന്, (8) പി വി നാരായണന് മാസ്റ്റര്, (9) സുനില് കുന്നരു, (10) എം രാജന്, (11) എം രമേശന്, (12) കെ സുജിത, (13) സി നസീമ, (14) പി സീന, (15) കെ ന്നുമീഫ, (16) പി അബ്ദുല് അസീസ്, (17) എസ് സന്ധ്യ, (18) എ കെ വി ഷൈലജ.
പന്ത്രണ്ട് പേര് ദൃഢപ്രതിജ്ഞയും ആറു പേര് അല്ലാഹുവിന്റെ നാമത്തിലുമാണ് പ്രതിജ്ഞയെടുത്തത്.

