
മനാമ: ബഹ്‌റൈന്‍ പ്രവാസിയായ സുനില്‍ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോള്‍ ഗാനം സംഗീത ആല്‍ബം ‘സുകൃത ജനനം’ റിലീസ് ചെയ്തു. പുല്‍ക്കൂട്ടില്‍ പിറന്നൊരു പൈതല്‍ എന്ന് തുടങ്ങുന്ന കരോള്‍ ഗാനം സുനില്‍ റാന്നി എന്ന യൂട്യൂബ് ചാനലില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ക്രിസ്മസ് കരോള്‍ സംഗീത ആല്‍ബം ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. ജേക്കബ് തോമസ് കാരക്കലിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിര്‍വഹിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന റിലീസ് ചടങ്ങില്‍ ഇവന്റ് കോഡിനേറ്റര്‍ ബിനോജ് മാത്യു, ഇന്ത്യന്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.
സുനില്‍ തോമസ് റാന്നി എഴുതിയ ആദ്യ കരോള്‍ ഗാനം സംഗീതം നല്‍കി ആലപിച്ചത് സ്റ്റാന്‍ലി എബ്രഹാം റാന്നിയാണ്. ഗാനത്തിന്റെ വീഡിയോ എഡിറ്റിംഗ് ബോബി പുളിമൂട്ടില്‍ നിര്‍വഹിച്ചു.

