പാക്ട് ‘ഒരുമയുടെ ഓണം 2026’ സെപ്റ്റംബര്‍ 18ന് ഇന്ത്യന്‍ ക്ലബ്ബില്‍; ടിക്കറ്റും ഫ്‌ളയറും പ്രകാശനം ചെയ്തു

Web Desk
1 Min Read

മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്ററും (പാക്ട്) സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പാക്ട് ഒരുമയുടെ ഓണം 2026’ സെപ്റ്റംബര്‍ 18ന് ബഹ്‌റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. ഓണാഘോഷത്തിന്റെ ടിക്കറ്റിന്റെയും ഫ്‌ളയറിന്റെയും പ്രകാശനം ജുഫൈറിലെ അല്‍മൊയ്യദ് പ്ലാസയില്‍ നടന്നു.

city exchange

‘ഒരുമയുടെ ഓണം സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷം’ എന്ന സന്ദേശവുമായി വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കുന്നത്. ബഹ്‌റൈനിലെ പാലക്കാട്ടുകാരെയും കുടുംബങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ആഘോഷത്തില്‍ പാലക്കാടിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ പരിപാടികള്‍ അരങ്ങേറും. പാലക്കാടിന്റെ തനത് രുചി പകരുന്ന ഓണസദ്യയുമുണ്ടായിരിക്കും.

പാക്ട് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍ സ്വാഗതവും രവി മാരത്ത് നന്ദിയും പറഞ്ഞു. ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, ലേഡീസ് വിംഗ് പ്രസിഡന്റ് സജിത സതീഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പാക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, യങ് ടര്‍ക്ക്‌സ് പ്രവീണ്‍ ടീം, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രവി മാരത്ത് നന്ദി പ്രകാശിപ്പിച്ചു. പാക്ടിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2026’ അവിസ്മരണീയമായ ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!