മാപ്പിള കലാവേദി ഖത്തറിന്റെ ഇശല്‍ രാവ് അരങ്ങേറി

Web Desk
1 Min Read

ദോഹ: മാപ്പിളപ്പാട്ടിനും മാപ്പിള നാടിന്റെ ഹൃദയത്തില്‍ നിന്ന് ജനിച്ച എല്ലാ കലാ രൂപങ്ങള്‍ക്കും മാത്രമായി സ്റ്റാര്‍ വോയ്‌സ് ഖത്തര്‍ മാപ്പിള കലാവേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പ്രോഗ്രാം ഇശല്‍ രാവ് മതാര്‍ ഖദീം റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ നടന്നു.

city exchange

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ടി ബാവ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫൈസല്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

മാപ്പിള കലയുടെ സമ്പൂര്‍ണ്ണ സൗന്ദര്യവും വേദിയില്‍ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ സ്വപ്‌ന ലക്ഷ്യമെന്നും മാപ്പിളപ്പാട്ടിന്റെ സ്‌നേഹിതര്‍ക്ക് സമഗ്ര കലാ സാംസ്‌കാരിക ഭാവത്തിന്റെ ആവിഷ്‌കാര വേദി കൂടിയാണെന്നും സംഘാടകര്‍ പറഞ്ഞു.

സംഗമത്തിന് സെക്രട്ടറി ഫാറൂഖ് അബ്ദുല്ല സ്വാഗതം പറഞ്ഞു. ജി പി കുഞ്ഞബ്ദുല്ല, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, അജ്മല്‍ റോഷന്‍, റഫീഖ് പാലപ്പെട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവാസി പാട്ടുകാരും- ക്ഷേമ പ്രവര്‍ത്തനങ്ങളും എന്ന വിഷയം സിദ്ദിഖ് ചെറുവല്ലൂര്‍ അവതരിപ്പിച്ചു.

- Advertisement -
Ad image

മാപ്പിള കലാവേദി ഖത്തറിന്റെ സ്‌നേഹ ഗായകര്‍ തനത് മാപ്പിളപ്പാട്ടിന്റെ ഇശലിന്‍ താളം പിടിച്ചു ഗാനം അവതരിപ്പിച്ചു.

സെപ്റ്റംബര്‍ അഞ്ചാം തിയ്യതി നടക്കുന്ന സാഹിത്യോത്സവത്തില്‍ മുഖ്യാതിഥിയായി എത്തുന്ന നവാസ് പാലേരി നയിക്കുന്ന ഗാനവിരുന്നില്‍ പങ്കെടുക്കുന്ന 10 പേരെ തെരെഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!