വാരിയേഴ്സ് എഫ്സി ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: എംബിഎസ്ടി ഖത്തര്‍ ജേതാക്കള്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ വാരിയേഴ്സ് എഫ്സി ആദ്യമായി നടത്തിയ ലെജന്‍ഡ്‌സ് ടൂര്‍ണമെന്റ് ഫൈനലില്‍ എംബിഎസ്ടി ഖത്തര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡാറ്റാപ്ലസ് എഫ്സിയെ പരാജയപ്പെടുത്തി പ്രഥമ കപ്പ് ഉയര്‍ത്തി.

city exchange

ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ യുകെ എഫ്‌സി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഖത്തര്‍ മാസ്റ്റേഴ്സിനെ തോല്‍പിച്ചു. കുട്ടികള്‍ക്കായി നാല് ടീമുകള്‍ പങ്കെടുത്ത ജൂനിയര്‍ കപ്പ് ടൂര്‍ണമെന്റില്‍ ടിക്കിസ്റ്റ എഫ്സിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് സെന്റര്‍ വിജയികളായി.

ഖത്തറിലെ എട്ട് പ്രശസ്ത ടീമുകള്‍ പങ്കെടുത്ത് ലീഗ് അടിസ്ഥാനത്തില്‍ യു ഡി എസ് ടി ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരങ്ങള്‍ വക്രയിലെ ജെംസ് ഗ്രൗണ്ടിലാണ് കൊടിയിറങ്ങിയത്.

റേഡിയോ സുനോ ആര്‍ജെ അഷ്ടമി നേതൃത്വം നല്‍കിയ സമാപന ചടങ്ങില്‍ അബ്ദുല്‍ അസീസ് ക്യുഎഫ്എ, മഷ്ഹൂദ് തിരുത്തിയാട്, ഷഹീദ് നബീന-എംബിഎസ്ടി, ഷൈജിത്ത് ജിറ്റകോ പ്ലാന്റ് ഹയര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

- Advertisement -
Ad image

നജീബിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ജമാലിനെ മികച്ച പ്രതിരോധക്കാരനായും അഷ്റഫിനെ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുത്തു. ടോപ് സ്‌കോറര്‍ അവാര്‍ഡ് സതീശനും ഹാരിസും പങ്കിട്ടു.

Share This Article
Leave a Comment
error: Content is protected !!