1 ടു 9 ഖത്തര്‍ റിയാല്‍ പ്രമോഷനു തുടക്കം കുറിച്ച് സഫാരി

Web Desk
2 Min Read

ദോഹ: സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും 1 ടു 9 പ്രൊമോഷന്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഒരു റിയാല്‍ മുതല്‍ ഒമ്പത് റിയാല്‍ വരെ വിലയുള്ള നിരവധി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഈ പ്രമോഷനിലൂടെ സ്വന്തമാക്കാം.

city exchange

ഇതിനോടകം തന്നെ ഖത്തറിലെ റിട്ടയില്‍ രംഗത്ത് 10, 20, 30 പ്രോമോഷനടക്കം ഒട്ടനവധി പ്രമോഷനുകള്‍ അവതരിപ്പിച്ച് ഉപഭോക്തൃ മനസ്സില്‍ വലിയ സ്ഥാനം നേടിയ സഫാരി അവതരിപ്പിക്കുന്ന പുതിയ പ്രമോഷന്‍ 1 ടു 9 ഖത്തര്‍ റിയാല്‍ പ്രമോഷനിലൂടെ ഏകദേശം അയ്യായിരത്തോളം ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

ചിക്കന്‍ ഗ്രില്ലഡ് ഹാഫ് 7 റിയാല്‍ 50 ദിര്‍ഹം, ഇന്ത്യന്‍ ബഫാലെ മീറ്റ് 500 ഗ്രാം 8 റിയാല്‍ 75 ദിര്‍ഹം, വൈറ്റ് എഗ്ഗ് 6 പീസ് േ്രട 2 റിയാലിന്, ബയാറ സമോലിന 400ഗ്രാം 1 റിയാല്‍, 5 റിയാലിന് വിവിധ ഇനം പെര്‍ഫ്യൂമുകള്‍, ഏരിയല്‍ ഡിറ്റല്‍ജെന്റ് പൗഡര്‍ 1 കിലോ 6 റിയാല്‍ 75 ദിര്‍ഹമിന്, 1 റിയാലിന് ഇയര്‍ഫോണ്‍, 9 റിയാലിന് ഇലക്ട്രിക്ക് കെറ്റില്‍, വന്‍ വിലക്കുറവില്‍ കളിപ്പാട്ടങ്ങള്‍ തുടങ്ങി ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്സ്, പഴങ്ങള്‍, പച്ചക്കറികള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, ഐ ടി ഉത്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫൂട്ട് വെയര്‍, ബാഗ്‌സ് അടക്കം എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സഫാരി ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുള്ളത്.

വളരെ കുറഞ്ഞ വിലയില്‍ മികച്ച നിലവാരത്തിലുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അടക്കം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രൊമോഷന്‍ സുവര്‍ണ്ണാവസരമാണ് ഒരുക്കുന്നത്. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും 2025 ആഗസ്റ്റ് 12 മുതല്‍ 16 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.

- Advertisement -
Ad image

കൂടാതെ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട റെയ്‌സ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രൊമോഷന്‍ വഴി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മെഗാ പ്രൊമോഷന്റെ അടുത്ത നറുക്കെടുപ്പ് ആഗസ്റ്റ് 21ന് ബിര്‍ാേക്കത്ത് അല്‍ അവാമിര്‍ സഫാരി ഹൈപ്പര്‍മാര്‍കെറ്റില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!