

ദോഹ: ഖത്തറില്‍ ഫെബ്രുവരി 19ന് 434 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലുള്ള 348 പേര്‍ക്കും യാത്ര ചെയ്‌തെത്തിയ 86 പേര്‍ക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 662 ആയി.

ഇതുവരെയായി ഖത്തറില്‍ 353,780 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുകയും 347,143 പേര്‍ രോഗമുക്തരാവുകയും ചെയ്തു. നിലവില്‍ 5975 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനകം നാലുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ 46 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

