ഫോക്ക്- ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് ഫോക്ക് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഇരുന്നൂറിലേറെ പേര്‍ രക്തദാനം ചെയ്തു.

city exchange

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ചാരിറ്റി മുന്‍ പ്രതിനിധി എഞ്ചിനീയര്‍ ഖാലിദ് അഹമ്മദ് ഫക്‌റു മുഖ്യാതിഥിയായ ചടങ്ങില്‍ ഫോക്ക് പ്രസിഡണ്ട് കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി രണ്‍ജിത് ചാലില്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ മന്‍സൂര്‍ നന്ദി പ്രകടനം നടത്തി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ആശംസാ പ്രസംഗം നടത്തി.

ഓര്‍ഗനൈസിംഗ് സിക്രട്ടറി എം വി മുസ്തഫക്ക് അംബാസിഡര്‍ ഉപഹാരം സമര്‍പ്പിച്ചു. കൂടുതല്‍ പേരെ രക്തദാന ക്യാമ്പില്‍ പങ്കാളികളാക്കിയ റംലാ ബഷീര്‍, റംലാ സമദ് എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എഞ്ചി. ഖാലിദ് അഹമദ് ഫക്രു, ഐ സി സി പ്രസിഡണ്ട് മണികണ്ഠന്‍ എന്നിവര്‍ കൈമാറി. ഫോക്കിന്റെ ഭാരവാഹികളും പ്രവര്‍ത്തകരുമായ ഫൈസല്‍ മൂസ, ഫരീദ് തിക്കോടി, ശരത് സി നായര്‍, ബിജു കൈവേലി, അഷ്‌റഫ് വടകര, നൗഷാദ് മതയോത്ത്, റിയാസ് വക്കീല്‍, സാജിദ് ബക്കര്‍, സമീര്‍, ഷക്കീര്‍ ഹല, സിറാജ് സിറു, റിയാസ് ബാബു, മുസ്തഫ എലത്തൂര്‍, വനിതാ വിഭാഗം പ്രതിനിധികളായ ഫാസിനാ ഷഫീക്ക്, സീനത്ത്, രശ്മീ ശരത്, ദീപ്തി രൂപേഷ്, റസിയാ അഷ്‌റഫ് എന്നിവര്‍ ക്യാമ്പ് വിജയിപ്പിക്കാന്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image

ഫോക്ക് ഫൗണ്ടര്‍ അംഗങ്ങളായ വെല്‍കെയര്‍ അഷ്‌റഫ്, ഇ പി അബ്ദുറഹിമാന്‍ എന്നിവര്‍ക്ക് പുറമെ ഐ സി സിയുടേയും ഐ സി ബി എഫിന്റേയും ഭാരവാഹികള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍, സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

വളണ്ടിയര്‍മാരായി സേവനമനുഷ്ടിച്ച മനോജ്, ആഷിഖ് മാഹി, ഫെല്ലാ ഫാതിമ, മഹേഷ്, അസ്ലം, ആബിദ് പൂക്കാട്, ഷൗഖത്ത്, അസീസ് പേരാമ്പ്ര, റോഷ്‌നി, ഷബീനാ ബഷീര്‍, ഗുല്‍ഷന്‍ ബാനു, ഷ ബീനാ ഷബാദ്, സഫിയാ അസ്ലം, നസറിയാ, സഫാ എന്നിവര്‍ ക്യാമ്പ് മികച്ച രീതിയില്‍ നടത്താന്‍ സഹായിച്ചു.

Share This Article
Leave a Comment
error: Content is protected !!