

ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ (സ്‌കോസ ഖത്തര്‍) ഇഫ്താര്‍ മീറ്റ് മാര്‍ച്ച് 10ന് തിങ്കളാഴ്ച നടക്കും. വൈകിട്ട് അഞ്ച് മണി മുതല്‍ ദോഹ ദി മാള്‍ സിഗ്നലിന് സമീപത്തെ അരോമ റസ്റ്റോറന്റിലാണ് ഇഫ്താര്‍ സംഗമം.

ഖത്തറിലുള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ഥികളും കുടുംബ സമേതമോ അല്ലാതെയോ ഇഫ്താര്‍ മീറ്റില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 77805989, 77554496 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
