റഫാ കര അതിര്‍ത്തി തുറന്നത് ശരിയായ ദിശയിലേക്കുള്ള നടപടിയെന്ന് ഖത്തര്‍

Web Desk
1 Min Read

ദോഹ: ദക്ഷിണ ഗസ്സയിലെ റഫാ കര അതിര്‍ത്തി കടക്കാന്‍ ഫലസ്തീനികള്‍ക്ക് തുറന്നു കൊടുത്തത് സാധാരണ പൗരന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍, പ്രത്യേകിച്ച് മാനവികവും ആരോഗ്യ മേഖലയുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്കുള്ള ശരിയായ ദിശയിലുള്ള നടപടിയാണെന്ന് ഖത്തര്‍ രാജ്യം സ്ഥിരീകരിച്ചു.

city exchange

ഗസ്സയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ എല്ലാ കക്ഷികളും പൂര്‍ണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും മാനവിക സഹായം സ്ഥിരതയോടെയും തടസ്സമില്ലാതെയും എത്തിക്കുന്നതിനായി അതിര്‍ത്തി തുറക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര നിയമത്തെയും ദ്വിരാഷ്ട്ര പരിഹാരത്തെയും അടിസ്ഥാനമാക്കി ഫലസ്തീന്‍ ജനതയുടെ ദൃഢനിശ്ചയത്തിനും ഖത്തറിന്റെ ഉറച്ചതും മാറ്റമില്ലാത്തതുമായ പിന്തുണ തുടരുന്നതായി മന്ത്രാലയം ആവര്‍ത്തിച്ചു. 1967 അതിര്‍ത്തികള്‍ക്കുള്ളില്‍ കിഴക്കന്‍ ജെറുസലേം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ദ്വിരാഷ്ട്ര പരിഹാരം ഉറപ്പുനല്‍കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!