വിധവയായ മഞ്ജുവിനും മകനും സുരക്ഷയൊരുക്കി അമ്മക്കിളികൂടിലെ 58-ാമത് സുരക്ഷിതഭവനം

Web Desk
1 Min Read

കാലടി: സാമ്പത്തിക പരാധീനത മൂലം സ്വന്തം സ്ഥലമുണ്ടായിട്ടും അടച്ചുറപ്പുള്ള വീടുനിര്‍മ്മിക്കുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആലുവ നിയോജമണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും സുരക്ഷിതമായ ഭവനം നിര്‍മ്മിച്ചു നല്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ വിഭാവനം ചെയ്ത അമ്മകിളിക്കൂട് പദ്ധതിയില്‍ നിര്‍മ്മിച്ച 58-ാമത് വീടിന്റെ താക്കോല്‍ ദാനം ശ്രീമൂലനഗരം പഞ്ചായത്ത് 8-ാം വാര്‍ഡ് പട്ടരുകുടി കുറുമ്പന്‍ നഗറില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ് സ്വാഗതം പറഞ്ഞു.

city exchange

510 ചതുരശ്ര അടിയില്‍ രണ്ടു ബെഡ് റൂം, ഹാള്‍, കിച്ചണ്‍, സിറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയര്‍ കേസ് ഉള്‍പ്പെടെ 7.50 ലക്ഷം രൂപ ചിലവ് വരുന്ന ഭവനമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ഇനിയുള്ള അപേക്ഷകര്‍ക്കായി കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി മധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എ സഗീര്‍, ഡാര്‍ലി ജീമോന്‍, വാര്‍ഡ് അംദം കെ പി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗങ്ങളായ മഞ്ജു നവാസ്, ലിന്റോ പി ആന്റോ, ഫര്‍സാന നവാസ്, വിപിന്‍ ദാസ്, തമ്പി ഏത്താപ്പിള്ളി, വര്‍ഗ്ഗീസ് അരീയ്ക്കല്‍, ജോയ്സി സ്‌കറിയ, സുരേഷ് കുളങ്ങര, സിന്ധു ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!