ഇംപ്രിന്റ്‌സ് ഓഫ് ലൈഫ് കഥാസമാഹാരത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും

Web Desk
0 Min Read

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ പത്ത് വിദ്യാര്‍ഥികളുടെ കഥാ സമാഹാരം ഇംപ്രിന്റ്‌സ് ഓഫ് ലൈഫ് ദോഹ എക്‌സിബിഷന്‍ സെന്ററില്‍ പ്രകാശനം ചെയ്തു. കത്താറ പബ്ലിഷിംഗ് ഹൗസാണ് ഇംപ്രിന്റ്‌സ് ഓഫ് ലൈഫ് പുറത്തിറക്കിയത്.

city exchange

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ദാന അഷറഫിന്റെ ദി സെക്വിന്‍ഡ് കിഡ്‌നാപ്പിംഗ് എന്ന ചെറുകഥയാണ് സമാഹാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമായി നൂറു വിദ്യാര്‍ഥികളാണ് കഥാരചനയില്‍ പങ്കെടുത്തത്. അവയില്‍ നിന്നും ഏറ്റവും മികച്ച പത്ത് കഥകളാണ് പുസ്തകത്തിലേക്ക് തെരഞ്ഞെടുത്തത്.

Share This Article
Leave a Comment
error: Content is protected !!