കെ എം സി സി ഖത്തര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം ‘മായാത്ത മന്ദസ്മിതം’ ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ‘മായാത്ത മന്ദസ്മിതം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണം വ്യത്യസ്തമായ അവതരണ ശൈലിയാലും വന്‍ ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കെ എം സി സി ഹാളില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദ് ഉദ്ഘാടനം ചെയ്തു.

city exchange

എസ് എ എം ബഷീര്‍, അബ്ദുനാസര്‍ നാച്ചി, സുഹൈല്‍ വാഫി ആദൃശ്ശേരി, പ്രശസ്ത ഗായകരായ സയ്യിദ് മഷ്ഹൂദ് തങ്ങള്‍, സല്‍മാന്‍ വാഫി, സഫീര്‍ വാടാനപ്പള്ളി തുടങ്ങിയവര്‍ ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ പറഞ്ഞും അനുസ്മരണ ഗാനങ്ങള്‍ പാടിയും പരിപാടി വ്യത്യസ്ഥമാക്കി.

കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഇന്‍ ചാര്‍ജ് ടി ടി കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. സലിം റഹ്മാനി ഖിറാഅത്തും സലിം ഹുദവി പ്രാര്‍ഥനയും നിര്‍വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, അജ്മല്‍ നബീല്‍, അലി മുറയുര്‍, താഹിര്‍ താഹകുട്ടി, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!