
ദോഹ: എമാക് ഖത്തറിന്റെ ലോഗോ പ്രകാശനം ഐ ബി പി സി വൈസ് പ്രസിഡണ്ടും ഐമാക് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുല്‍ സത്താര്‍, ബോര്‍ഡ് അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍, ഐമാക് ഖത്തര്‍ ചെയര്‍മാന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

ഗായകരും, കലാ സ്‌നേഹികളും, ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരും ഗാനരചയിതാക്കളും സംഗീതം- ആല്‍ബം, മാപ്പിളപ്പാട്ട് നിരൂപകരും തുടങ്ങി വിവിധ കലാ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തില്‍ നുഐജ ഇന്‍സ്‌പെയര്‍ ഹാളില്‍ നടന്നു.

ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കെ ഷാഹുല്‍ ഹമീദ്, മലയാളി സമാജം വൈസ് പ്രസിഡണ്ട് ബദറുദ്ദീന്‍, പ്രശസ്ത ഗായകന്‍ മുഹമ്മദ് ത്വയ്യിബ്, ഇന്‍കാസ് യൂത്ത് പ്രസിഡണ്ട് ദീപക് സി ജി, പൊതു പ്രവര്‍ത്തകന്‍ സലീം എടശ്ശേരി, അഹ്മദ് മഗ്രാബി പെര്‍ഫ്യൂം സെയില്‍സ് മാനേജര്‍ സൈഫ് ഹാഷ്മി, ഷോ ഡയറക്ടര്‍ സമീര്‍ തൃശ്ശൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
ലോഗോ ഡിസൈന്‍ ചെയ്ത നന്ദന ബിജുകുമാറിനെ വേദിയില്‍ ആദരിച്ചു.
മൂന്നാം ക്ലാസ്സ് മുതല്‍ സ്‌കൂളിലും ഖത്തറിലെ വിവിധ സ്റ്റേജുകളിലും ഗാനരംഗത്ത് സജീവമായ നന്ദിത ജയദേവന്‍ തുടര്‍ പഠനത്തിന് നാട്ടിലേക്ക് പോകുന്നതിന്റെ യാത്രയപ്പും വേദിയില്‍ നടന്നു.
തുടര്‍ന്ന് സമീര്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ അജ്മല്‍, മേഘ ജിഷ്ണു, സവാദ്, ഹിബ ഷംന, ഹന ത്വയ്യിബ്, റസ്ലെഫ് തുടങ്ങി ഗായകര്‍ക്കൊപ്പം ഐമാക്ക് ഖത്തറിന്റെ ഗായകരായ ഹനീസ് ഗുരുവായൂര്‍, റഫീഖ് കുട്ടമംഗലം, നിയാസ് കാളികാവ്, വിസ്മയ ബിജുകുമാര്‍, നന്ദിത ജയദേവന്‍, റിയാസ് വാഴക്കാട്, റഫീഖ് വാടാനപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്ത ഗാനമേളയും അമൃത മിഥുന്‍, അശ്വതി കൃഷ്ണകുമാര്‍, വിദ്യാര്‍ഥികളായ ദക്ഷിണ കിരണ്‍, ഫാത്തിമ സിഹ്നി എന്നിവരുടെ ഡാന്‍സും പരിപാടികള്‍ക്ക് മികവേകി.
അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയുടെ ആങ്കറിങ് മഞ്ചു അറക്കല്‍ നിര്‍വഹിച്ചു.
ലോഞ്ചിങ് ആന്റ് കള്‍ച്ചറല്‍ പരിപാടികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുരേഷ് ഹരിപ്പാട്, സുറുമ ലത്തീഫ്, ബിജുകുമാര്‍, ബഷീര്‍ അമ്പലത്ത്, നസീഫ് കീഴാറ്റൂര്‍, റഫീഖ് കുട്ടമംഗലം, ഹനീസ് ഗുരുവായൂര്‍, ഗിരീഷ് ചെങ്ങന്നൂര്‍, സവിത കുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

