

ദോഹ: നൗഷാദുമാര്‍ ഒത്തുചേര്‍ന്നപ്പോള്‍ കേമമായി രക്തദാനം. ഖത്തറിലെ നൗഷാദുമാരുടെ കൂട്ടായ്മയായ ജി സി സി നൗഷാദ് അസോസിയേഷനാണ് രക്തദാന ക്യാമ്പ് നടത്തിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡൊണേന്‍ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ നൂറോളം പേരാണ് പങ്കെടുത്തത്. മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രക്തദാന ക്യാമ്പിന് പള്ളിവിള, ചൊക്ലി, എടപ്പാള്‍, ഇല്ലിക്കല്‍, കുളത്തൂപ്പുഴ, ചെമ്മാട് നൗഷാദുമാര്‍ നേതൃത്വം നല്‍കി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജി സി സി നൗഷാദ് അസോസിയേഷനില്‍ ഖത്തറില്‍ 84 പേരാണ് അംഗങ്ങള്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ശാഖകളുള്ള നൗഷാദ് അസോസിയേഷന്‍ ഗള്‍ഫില്‍ അഞ്ഞൂറോളം നൗഷാദുമാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് അക്ഷരമാലയിലെ എന്‍ ആണ് ആദ്യാക്ഷരമെങ്കിലും മെഡിക്കലിനോട് കൂടുതല്‍ താത്പര്യമുള്ളതുകൊണ്ടാവണം എന്‍ ഫോര്‍ മെഡിക്കല്‍ എന്ന പേരിലാണ് ഇവര്‍ ബിസിനസ് സംരംഭം ആരംഭിച്ചത്.

