ഗള്‍ഫില്‍ പി എസ് സി പരീക്ഷാ കേന്ദ്രം; സി പി ഐ സംസ്ഥാന സമ്മേളന പ്രമേയം സ്വാഗതാര്‍ഹമെന്ന് അബ്ദുറഊഫ് കൊണ്ടോട്ടി

Web Desk
1 Min Read

ദോഹ: ഗള്‍ഫില്‍ പി എസ് സി പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐ സംസ്ഥാന സമ്മേളനത്തിലെ പ്രമേയം സ്വാഗതാര്‍ഹമാണെന്ന് ലോക കേരള സഭ അംഗവും ഖ്ത്തിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുറഊഫ് കൊണ്ടോട്ടി പറഞ്ഞു. രണ്ട് ലോക കേരള സഭകളില്‍ താന്‍ ഈ വിഷയം ഉന്നയിക്കുകയും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളോടും ഇക്കാര്യം ഉള്‍പ്പെടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

city exchange

സി പി ഐ മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായിരുന്ന കെ ഇ ഇസ്മയില്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യമുണര്‍ത്തി നിവേദനം നല്‍കിയിരുന്നു. നടപ്പാക്കാവുന്ന ആശയമാണിതെന്നും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പരിഗണനക്ക് കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പു നല്കുകുയം ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെടാന്‍ അവസരം ലഭിച്ചപ്പോഴും ഇക്കാര്യം ഉണര്‍ത്തുകയും അദ്ദേഹം പരിഗണിക്കാമെന്ന ഉറപ്പ് നല്കുകയും ചെയ്തിരുന്നതായും അബ്ദുറഊഫ് കൊണ്ടോട്ടി പറഞ്ഞു. ഇക്കാര്യം പരിഗണിച്ച സി പി ഐയോടും ഖത്തറിലെ യുവ കലാ സാഹിതിയോടും ഇക്കാര്യത്തില്‍ നന്ദിയുണ്ടെന്നും അബ്ദുറഊഫ് കൊണ്ടോട്ടി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!