ഇന്ത്യന്‍ ചെമ്മീന്‍ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ ചെമ്മീന്‍ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഫ്രഷ്, ഫ്രോസണ്‍ ചെമ്മീനുകളില്‍ ചില സൂക്ഷ്മാണു അംശങ്ങള്‍ കൂടുതലായി കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ തുടര്‍ന്ന് മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് ലഭ്യമായ എല്ലാ ഇന്ത്യന്‍ ചെമ്മീനുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

city exchange

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പുതിയതും ശീതീകരിച്ചതുമായ ഇന്ത്യന്‍ ചെമ്മീന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കഴിക്കരുതെന്നും അത് വാങ്ങിയ ഔട്ട്ലെറ്റുകളിലേക്ക് തിരികെ നല്‍കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ചെമ്മീന്‍ കഴിക്കുകയോ ഗ്യാസ്‌ട്രോ-ഇന്റസ്‌റ്റൈനല്‍ അണുബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!