വനിതാ ശാക്തീകരണത്തിന് മുന്നിട്ടിറങ്ങി മുസാവ; 25ന് ഐ സി സിയില്‍ ഉത്പന്ന പ്രദര്‍ശനം

Web Desk
1 Min Read

ദോഹ: വനിതാ ദിനത്തെ കേവലം ആഘോഷമാക്കുന്നതിനപ്പുറം പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ മുസാവ. ഖത്തറില്‍ വിവിധ മേഖലകളില്‍ അനുഭവ സമ്പത്തുള്ള പതിനൊന്ന് വനിതകള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ‘മുസാവ’ അഥവാ ഇന്നവേറ്റീവ് വിമിന്‍ ഡൊമൈന്‍.

city exchange

ലോക വനിതാ ദിനത്തോടനുബന്ധിച്ചു മാര്‍ച്ച് 25ന് വെള്ളിയാഴ്ച ഐ സി സിയില്‍ മുസാവ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. വീടകങ്ങളില്‍ കഴിയുന്ന സ്ത്രീകളിലെ കഴിവുകള്‍ കണ്ടെത്താനും അവര്‍ക്ക് അനുയോജ്യമായ ജോലികള്‍ക്കുള്ള സാധ്യതകള്‍ തുറക്കാനും പദ്ധതിയിടുന്ന മുസാവ അതുവഴി സ്ത്രീകളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നാട്ടില്‍ കുടുംബശ്രീ പോലെ കൂട്ടായ്മ വാര്‍ത്തെടുത്ത് പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യവും മുസാവയ്ക്കുണ്ട്.

കലാ- സാഹിത്യ- സാമൂഹ്യ -സാംസ്‌കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലകളിലെല്ലാം സ്ത്രീയുടെ കയ്യൊപ്പുണ്ടെങ്കിലും വനിതകള്‍ക്ക് അര്‍ഹിക്കുന്ന പദവികളും സ്ഥാനമാനങ്ങളും സമത്വവും ലഭിക്കുന്നില്ലെന്ന് വനിതാ ദിനത്തില്‍ കൂടിച്ചേര്‍ന്ന മുസാവ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!