

ആലുവ: കീഴ്മാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഫ്ബി പദ്ധതിയില്‍ മൂന്നു കോടി രൂപ ചെലവഴിച്ച് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്തിരിക്കുന്ന കുട്ടമശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള് കെട്ടിടത്തിന്റെ മുമ്പില്‍ കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച കല്ലിന് മുകളില്‍ റീത്ത് വെച്ച് സ്ക്കൂളിന് മുമ്പില്‍ സംരക്ഷണ വലയം സൃഷ്ടിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ റീത്ത് സമര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്തു.

സംരക്ഷണം നല്‍കേണ്ട മാതാപിതാക്കള്‍ തന്നെ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന പോലെയുള്ള ക്രൂരതയാണ് സ്ക്കൂള് കെട്ടിടത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനുള്ളതെന്നും പതിനായിരങ്ങളുടെ വീടും ജീവിത മാര്‍ഗങ്ങളും ഇല്ലാതാക്കി നാടിനെ നെടുകെ പിളര്‍ത്തി വന്‍ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കുന്ന വിനാശ പദ്ധതിക്ക് പിന്നില്‍ ഭരണകക്ഷി നേതാക്കന്മാരുടെ കമ്മീഷന് പണത്തിന് വേണ്ടിയുള്ള ആര്‍ത്തിയാണെന്നും ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി ജെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി എ മുജീബ്, സനിത റഹിം, ലൈസ സെബാസ്റ്റ്യന്‍, അബു ചെന്താര, കെ എസ് കൊച്ചു പിള്ള, ലിസി സെബാസ്റ്റ്യന്‍, റസീല ഷിഹാബ്, സതീശന് കുഴിക്കാട്ടു മാലില്‍, സനില ടീച്ചര്‍, കെ എച്ച് ഷാജി, ടി എസ് ഷറഫുദീന്‍, കെ എം ജാനേഷ്, എന്‍ വി പീറ്റര്‍, അനസ് പള്ളി കുഴി, എം എം സുമീര്‍, സുലൈമാന്‍ അമ്പലപ്പറമ്പ്, എം ഐ ഇസ്മായില്‍, ജോണി ക്രിസ്റ്റഫര്‍, അഡ്വ. റെനീഫ് അഹമ്മദ്, അഡ്വ. എം എ ഷിയാസ് എന്നിവര്‍ സംസാരിച്ചു.
