സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച നേട്ടം കരസ്ഥമാക്കി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍

Web Desk
1 Min Read

ദോഹ: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍. 513 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ വിദ്യാലയത്തിലെ മുഴുവന്‍ പേരും വിജയം വരിച്ചു.
സയന്‍സ് സ്ട്രീമില്‍ 98.2 ശതമാനം മാര്‍ക്കോടെ ഗയാന സാം ശാന്തകുമാര്‍ സ്‌കൂള്‍ ടോപ്പറായി. അരുപ് ബിശ്വാസ്, ഹന്ന മറിയം റോജി എന്നിവര്‍ 97.8 ശതമാനം മാര്‍ക്കും സൂരജ് സുരേഷ് ബാബു, അലീന ഫയാസ്, ഹഫ്‌സ നഈം ചോഹന്‍ എന്നിവര്‍ 97.2 ശതമാനം മാര്‍ക്കും നേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ ചാന്ദിനി സാഗര്‍ 94.2 ശതമാനം മാര്‍ക്ക് നേടിയാണ് സ്‌കൂള്‍ ടോപ്പറായത്. മുഹമ്മദ് അലി ഇര്‍ഷാദ് ബാഖ്രി, ദിഷ ദിനേഷ് നായക്, വാഴപിലത്ത് ശ്വേത പ്രസാദ്, സുഹ്‌റ മാവിഷ് എന്നിവര്‍ 94 ശതമാനം മാര്‍ക്കും അലിമ നൂര്‍ 93.6 ശതമാനം മാര്‍ക്കും നേടി.
ഹ്യമാനിറ്റീസില്‍ ഫറ ഷമീര്‍ 94 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പറായി. സന തടക്കാട്ടില്‍ 90.8 ശതമാനം മാര്‍ക്കും നിധി നീരവ്ഭായ് ഭട്ട് 88.2 ശതമാനം മാര്‍ക്കും കരസ്ഥമാക്കി.
വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!