

ദോഹ: പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ബിസിനസ് ഡെലിഗേറ്റ് മീറ്റ് നടപ്പിലാക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറില്‍ പി ആര്‍ ഒ സര്‍വീസ് നല്‍കുന്ന വിവിധ കമ്പനികളുടെ നെറ്റ്‌വര്‍ക്കിംഗ് രൂപപ്പെടുത്താനും അതിലൂടെ ബിസിനസ് വളര്‍ത്താന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുകയും ചെയ്യുകയെന്ന താത്പര്യമാണ് ബിസിനസ് ഡെലിഗേറ്റ് മീറ്റിന്റെ ലക്ഷ്യം.

ഒക്ടോബര്‍ 22ന് വൈകിട്ട് ആറര മുതല്‍ രാത്രി 10 വരെ നജ്മ ക്രൗണ്‍ പ്ലാസയിലാണ് ബിസിനസ് ഡെലിഗേറ്റ് മീറ്റ്.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രൊഫഷണല്‍ സോക്കര്‍ ലീഗ് എന്ന പേരില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തും. ഖത്തറിലെ വിവിധ മേഖലകളില്‍ നിന്നായി 10 ടീമുകള്‍ പങ്കെടുക്കും.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പതിനായിരം പേര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യമിട്ട് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ പരിശീലന കേന്ദ്രം ആറു മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചിരുന്നു. ഖത്തറിലെ പി ആര്‍ ഒ സര്‍വീസ്, എച്ച് ആര്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ലീഗല്‍ ട്രാന്‍സലേഷന്‍ തുടങ്ങിയ മേഖലകളിലെ അഡ്വാന്‍സ്ഡ് ട്രെയിനിംഗാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സേവനങ്ങള്‍.
വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസ്സന്‍ തച്ചറക്കല്‍, ജനറല്‍ മാനേജര്‍ ഹസ്സന്‍ അലി പഞ്ചാനി, അല്‍താഇ മാനേജര്‍ ശംസുദ്ദീന്‍ തച്ചറക്കല്‍, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് നൈസാം, അല്‍തായി സര്‍വീസസ് നജ്മ മാനേജര്‍ മന്‍സൂര്‍ അലി തച്ചറക്കല്‍ ബി ഡി എം മീഡിയാ ഡയറക്ടര്‍ സിയാഉ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

