
ദോഹ: യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ യൂത്ത് വിംഗ് (ഐ വൈ എഫ് ക്യു) രൂപീകരിച്ചു. ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ യുവജനങ്ങള്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് ഐ സി സി യൂത്ത് വിംഗിന് തുടക്കമായത്.
ഐ സി സി ട്രഷറര്‍ അര്‍ഷാദ് അലി ആമുഖ പ്രസംഗം നടത്തി. ഐ സി സി ഇന്‍ഹൗസ് ആക്ടിവിറ്റീസ് മേധാവിയും യൂത്ത് വിംഗ് കോര്‍ഡിനേറ്ററുമായ മോഹന്‍ കുമാര്‍ സ്വാഗതം പറഞ്ഞു. യൂത്ത് വിംഗിന്റെ ദൗത്യവും കാഴ്ചപ്പാടുകളും അദ്ദേഹം എടുത്തുകാട്ടി. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു ഐ വൈ എഫ് ക്യുവിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പ്രസംഗിച്ചു. എച്ച് ആര് പ്രിമൈസസ് സ്പോര്‍ട്സ് മേധാവി അനീഷ് ജോര്‍ജ് മാത്യു നന്ദി പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത യുവാക്കള്‍ സ്വയം പരിചയപ്പെടുത്തി.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഐ വൈ ഡബ്ല്യു ക്യുവിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്ത് 10ന് നടത്തും.

