ചക്കരപ്പന്തലില്‍ നാടക മധുരം നല്‍കി നാടക സൗഹൃദം ദോഹ

Web Desk
2 Min Read

ദോഹ: നാടക സൗഹൃദം ദോഹയുടെ എട്ടാം വാര്‍ഷികവും ലോക നാടക ദിന ആഘോഷവും അബൂഹമൂറിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് അസോസിയേഷന്‍ ഹാളില്‍ ചക്കരപ്പന്തല്‍ എന്ന പേരില്‍ നടന്നു. നാടക സിനിമാ രംഗത്തെ അതുല്യ പ്രതിഭ അപ്പുണ്ണി ശശി പരിപാടി ഉദ്ഘാടനം ചെയ്തു. നാട്യാഞ്ജലിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

city exchange

കോഴിക്കോട് പ്രസിദ്ധമായ ചിന്ത ആര്‍ട്‌സ് സ്ഥാപകന്‍ എ ടി എ കോയ, നാടക സൗഹൃദം സ്ഥാപകാംഗം എ വി എം ഉണ്ണി, നോബ്ള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു റഷീദ്, ദോഹയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം ടി നിലമ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രമുഖ നാടക പ്രവര്‍ത്തകനും എം ഇ എസ് സ്‌കൂള്‍ അധ്യാപകനുമായ അബ്ദുല്‍ കരീം ലോകനാടക ദിന പ്രഭാഷണം നടത്തി.

മജീദ് സിംഫണി അധ്യക്ഷത വഹിച്ചു. ആഷിക് മാഹി സ്വാഗതവും കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥി അപ്പുണ്ണി ശശിക്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍ സെപ്രോടെക് പ്രതിനിധി ജോണ്‍സണ്‍ മൊമെന്റൊ നല്‍കി. നാടക സൗഹൃദം ദോഹ സ്ഥാപകന്‍ കെ കെ സുധാകരന് മെയിന്‍ സ്േപാണ്‍സര്‍ എ സി സി പ്രൊ ബിസിനസ് കണ്‍സള്‍ട്ടന്‍സ് എം ഡി ജോയ് മത്തായി നാടക സൗഹൃദത്തിന്റെ ആദരമായി മൊമെന്റോ സമ്മാനിച്ചു. കെ കെ സുധാകരന്റെ അഭാവത്തില്‍ അന്‍വര്‍ ബാബു ഏറ്റുവാങ്ങി.

- Advertisement -
Ad image

നാടക പ്രവര്‍ത്തകന്‍ ചിന്താ ആര്‍ട്ട്‌സ് എ ടി എ കോയ, ലോക നാടക ദിനപ്രഭാഷണം നടത്തിയ അബ്ദുല്‍ കരീം മാസ്റ്റര്‍, നാട്യാഞ്ജലി സാരഥി സഫിയ സത്താര്‍ എന്നിവര്‍ക്കും നാടക സൗഹൃദം ദോഹ എല്ലാ വര്‍ഷവും ഖത്തറിലെ നാടക പ്രവര്‍ത്തകര്‍ക്ക് നല്‍കാറുള്ള ആദരം രാജേഷ് രാജന്‍, ആഷിക്ക് മാഹി, ഇഖ്ബാല്‍ ചേറ്റുവ, പ്രദോഷ് കുമാര്‍, ബിജു പി മംഗലം, അഷ്ടമി ജിത്, കൃഷ്ണകുമാര്‍, നവാസ് എം ഗുരുവായൂര്‍ തുടങ്ങിയ എട്ടു പേര്‍ക്ക് നല്കി.

സാറാ ജോസഫിന്റെ ‘പാപത്തറ’ എന്ന ചെറുകഥയെ ആസ്പദമാക്കി പെണ്ണു പൂക്കണ നാട് എന്ന പേരില്‍ കൃഷ്ണനുണ്ണി സംവിധാനം നിര്‍വ്വഹിച്ച സ്വതന്ത്ര രംഗാവിഷ്‌ക്കാരവും അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തല്‍ ഏകപാത്ര രംഗാവിഷ്‌ക്കാരവും നിറഞ്ഞ സദസ്സിനു മുന്നില്‍ അരങ്ങേറി.

അരുണ്‍ പിള്ള പരിപാടിയുടെ അവതാരകനായിരുന്നു.
മുത്തു ഐ സി ആര്‍ സി രംഗപടവും മുഹമ്മദ് ഷാനി വെളിച്ച നിയന്ത്രണവും രതീഷ് മാത്രാടന്‍ സംഗീത നിയന്ത്രണവും ബിജു പി മംഗലം, അന്‍വര്‍ ബാബു എന്നിവര്‍ ഏകോപനവും സിംഫണി ദോഹ ശബ്ദവും വെളിച്ചവും ദീപേഷ് ചമയവും ഫിറോഷ് മൂപ്പന്‍ സാങ്കേതിക സഹായവും അര്‍ജുന്‍ അച്യുത്, ബിജു പി മംഗലം, അന്‍വര്‍ ബാബു എന്നിവര്‍ അവതരണ സഹായവും നിര്‍വഹിച്ച പെണ്ണു പൂക്കണ നാട് വിനോദ് കുമാര്‍ രചനയും കൃഷ്ണനുണ്ണി സംവിധാനവും നിര്‍വഹിച്ചു.

ചിത്ര രാജേഷ്, മല്ലികാബാബു, ബിന്ദുകരുണ്‍, മുര്‍ഷിദ് മുഹമ്മദ്, അനുമോദ് ശശീന്ദ്രനാഥ്, ഹിദ അനുമോദ്, നന്ദന രാജേഷ്, നിരഞ്ജന രാജേഷ്, ജാന്‍സി ജനാര്‍ദ്ദനന്‍, ജ്യോതിക വൈശാഖ്, ഗീതിക വൈശാഖ്, രാഹുല്‍ മോഹന്‍ദാസ്, ജാനകി വിനോദ് കുമാര്‍, മീര, ഗൗരി കൃഷ്ണ, സുനിത അഷ്റഫ്, സുധീര്‍ ബാബു, രചന ബിനോയ്, ലത്തീഫ് വടക്കേക്കാട് എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്.

Share This Article
Leave a Comment
error: Content is protected !!