

കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ യു എന്‍ ്അംഗീകാരമുള്ള എന്‍ ജി ഒ ആയി നോമിനേറ്റഅ ചെയ്യപ്പെടും: സി പി ജോണ്‍
ദോഹ: കെ എം സി സി ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സഹായങ്ങളും കൃത്യമായി രേഖപ്പെടുത്തുകയാണെങ്കില്‍ ഐക്യരാഷ്ട സഭയുടെ അംഗീകാരമുള്ള എന്‍ ജി ഒ ആയി നോമിനേറ്റ് ചെയ്യപ്പെടും എന്നതില്‍ തര്‍ക്കമില്ലെന്ന് മലപ്പുറം പെരുമ സീസണ്‍ അഞ്ച് സമാപന ചടങ്ങില്‍ പ്രഭാഷണം നടത്തിയ സി എം പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ജോണ്‍ പറഞ്ഞു. കോവിഡ് കാലത്തു താന്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ നേതാക്കള്‍ മറുത്തൊന്നും ആലോചിക്കാതെ കെ എം സി സിയെയാണ് ബന്ധപ്പെട്ടതും സഹായങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ക്ക് എതിരെ ഖത്തര്‍ നടത്തുന്ന ധീരമായ ഇടപെടലുകളെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.

മലപ്പുറം പെരുമയില്‍ ഓവറോള്‍ ചമ്പ്യാന്മാരായ മണ്ഡലങ്ങള്‍ക്കുള്ള ട്രോഫികള്‍ പരിപാടിയില്‍ വിതരണം ചെയ്തു. കോട്ടക്കല്‍ മണ്ഡലം ഒന്നാം സ്ഥാനവും കൊണ്ടോട്ടി, മങ്കട മണ്ഡലങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ടൈറ്റില്‍ സ്‌പോണ്‍സര്‍ സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ്, പെരുമ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.
ഖത്തര്‍ പൊലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലെഫ്. മുഹമ്മദ് അഹമ്മദ് ഖലഫ് അല്‍ ഷമാലി പങ്കെടുത്തു. ഐ എസ് .സി പ്രസിഡണ്ട് ഇ പി അബ്ദുറഹിമാന്‍, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, അലി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ നൗഫല്‍ ഈസ, കെ എം സി സി ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്മാരായ എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി, സി വി ഖാലിദ്, പി വി മുഹമ്മദ് മൗലവി, സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് ആറളം, ട്രഷറര്‍ പി എസ് എം ഹുസ്സൈന്‍, വൈസ് പ്രസിഡണ്ട് സിദ്ധീഖ് വാഴക്കാട്, മറ്റു സംസ്ഥാന ഭാരവാഹികള്‍, വിവിധ ജില്ലാ ഭാരവാഹികള്‍, മറ്റു സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രശസ്ത മാപ്പിളപ്പാട് ഗായിക രഹ്ന, സയ്യിദ് മഷൂദ് തങ്ങള്‍, റിയാസ് കരിയാട്, ശിവപ്രിയ തുടങ്ങിയവര്‍ ഇശല്‍ പെരുമക്ക് നേതൃത്വം നല്‍കി. കെ എം സി സി ഖത്തര്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും ട്രഷറര്‍ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു. ഇസ്മായില്‍ ഹുദവി ഖിറാഅത്ത് നിര്‍വഹിച്ചു. ജില്ലാ ഭാരവാഹികളായ മെഹബൂബ് നാലകത്ത്, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയില്‍, മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍മാനു, വിവിധ മണ്ഡലം ഭാരവാഹികള്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, മലപ്പുറം പെരുമ ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബി ചുകത്തറ അവതാരകനായിരുന്നു.

