

ദോഹ: കെ പി സി സി ഇലക്ഷന് വാര് റൂമിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തറില്‍ നിന്നും വാര് റൂം വളന്റിയര്മ്മാരെ തിരഞ്ഞെടുത്തു.

പ്രശോഭ് നമ്പ്യാര്‍, സജീഷ് കുമാര്‍, അബ്ദുല്‍ റഹീം, വസീം അബ്ദുല്‍ റസാഖ്, അഭിലാഷ് കുമാര്‍ പി ടി., ലിംസണ്‍ പി എം, ഷാഹിന്‍ മജീദ്, ചാള്‍സ് ചെറിയാന്, ആല്‍ബര്‍ട്ട് ഫ്രാന്‍സിസ്, മുഹമ്മദ് റാഫി, ടിജു തോമസ്, മാഷിക് മുസ്തഫ എന്നിവരെയാണ് കെ പി സി സി വാര് റൂം ചെയര്‍മ്മാന്‍ എം ലിജു നിയമിച്ചതെന്ന് ഒ ഐ സി സി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മ്മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

കെ പി സി സിയില്‍ സജ്ജീകരിച്ചിട്ടുള്ള വാര്റുമുമായി സഹകരിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളെ പാര്‍ലമെന്റ് മണ്ഡലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമതി ഭാരവാഹികളായും നിയമിച്ചതായി അദ്ദേഹം അറിയിച്ചു.
ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കിടയിലും ഏകോപിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമാണ് ഇത്തരത്തില്‍ വാര് റൂം പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നതെന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു. ഏറെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്കു പ്രവാസലോകത്തിരുന്നു ചുക്കാന്‍ പിടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ അഭിവാദ്യങ്ങള്‍ അറിയിച്ചു.
കെ പി സി സി നിരീക്ഷണത്തിലും നിര്‍ദ്ദേശത്തിലും ചിട്ടയായ പ്രവര്‍ത്തനം നടത്തുന്ന കെ പി സി സിയുടെ പോഷക സംഘടനാ ഭാരവാഹിളെ ഉള്‍പ്പെടുത്തി ഇലക്ഷന് കമ്മറ്റികള്‍ സജ്ജീകരിച്ച ഒ ഐ സി സി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മ്മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയെ സെന്‍ട്രല്‍ കമ്മറ്റിക്കുവേണ്ടി ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന് അഭിനന്ദിച്ചു.

