മലപ്പുറത്തിന്റെ പാരമ്പര്യം നിലനില്‍ക്കേണ്ടതുണ്ട്: ആലംകോട് ലീലാകൃഷ്ണന്‍

Web Desk
1 Min Read

ദോഹ: മലപ്പുറത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തെ കുറിച്ച് പറയേണ്ട സ്ഥാനത്ത് പുറത്തുള്ളവര്‍ മലപ്പുറം കത്തിയെ കുറിച്ച് പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് ആലംകോട് ലീലാകൃഷ്ണന്‍. മലപ്പുറം ജില്ല സാംസ്‌ക്കാരിക സമ്പന്നത, പാരമ്പര്യം മജെസ്റ്റിഖ് ലോഞ്ച് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സംസ്‌കൃതവും മലയാളവും അറബിയും ഒരേ നിലവാരത്തില്‍ ഉള്ള ഏതെങ്കിലും പ്രദേശമുണ്ടെങ്കില്‍ അത് മലപ്പുറമാണ്. മലയാളവും അറബിയും ഇംഗ്ലീഷും സംസ്‌കൃതവും ഉള്‍പ്പെടുത്തി രണ്ടു വരിയില്‍ നാലു ഭാഷയില്‍ പോലും എഴുതിയ കവികള്‍ മലപ്പുറത്തിന്റെ സംഭാവനകളാണ്. എഴുത്തുകാര്‍ മാത്രമല്ല രാഷ്ട്രീയത്തിലും വലിയ നേട്ടങ്ങള്‍ കുറിച്ചവര്‍ മലപ്പുറത്തുണ്ടായിരുന്നു. ഇ എം എസിനേയും കെ മാധവന്‍ നായരേയും പോലുള്ളവര്‍ മലപ്പുറത്തിന്റെ സംഭാവനകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ അനന്തമായ വൃത്തങ്ങളും ലക്ഷണങ്ങളും കൊണ്ടുവരുന്നതില്‍ മോയിന്‍കുട്ടി വൈദ്യരുടെ വലിയ സംഭാവനകളുണ്ട്. അനവധി താളങ്ങളുടെ സംഗീതമാണ് അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയത്. എഴുത്തച്ഛനും പൂന്താനവും മോയിന്‍കുട്ടി വൈദ്യരും കാക്കാലപ്പാട്ടുകളും മലയാളത്തിന് നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടത്. ഇവരെ കൂടാതെ സി രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വലിയ നിര എഴുത്തുകാര്‍ മലപ്പുറത്തിന്റെ സംഭാവനകളാണ്.

മലപ്പുറത്തിന്റെ പാരമ്പര്യം എന്നും നിലനില്‍ക്കേണ്ടതുണ്ടെന്നും ആലംകോട് ലീലാകൃഷ്ണന്‍ എടുത്തുപറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!