

ദോഹ: കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌ക്കാരം മാര്‍ച്ച് 17 വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കേരളാ സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്ന് പി എസ് ബാനര്‍ജിയുടെ പത്‌നി ജയപ്രഭാ ബാനര്‍ജി ഏറ്റുവാങ്ങും. കേരളത്തിലെ നാടന്‍പാട്ട് രംഗത്തും ഒപ്പം ചിത്രരചനയിലും നിരവധി സംഭാവനകള്‍ നല്‍കി കോവിഡ് കാലത്ത് അന്തരിച്ച പി എസ് ബാനര്‍ജിക്കാണ് 2020ലെ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം.

കേരളത്തില്‍ നാടന്‍പാട്ട് മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്‍മാര്‍ക്ക് കനല്‍ ഖത്തര്‍ നല്‍കിവരുന്ന പുരസ്‌ക്കാരമാണ് ‘കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം’. മീഡിയ പെന്‍ ഖത്തറിന്റെ സഹകരണത്തോടെ
33333 ഇന്ത്യന്‍ രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം ജേതാവിന് നല്‍കി വരുന്നത്.

കനല്‍ ഖത്തര്‍ സ്ഥാപക പ്രസിഡന്റ് പ്രദീപ് കുമാര്‍, സ്ഥാപക ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ കെ ടി, മീഡിയാ പെന്‍ ഖത്തര്‍ എം ഡി ബിനുകുമാര്‍, കനല്‍ സ്ഥാപകാംഗങ്ങളായ രാജന്‍ കെ പി, യൂസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജീഷ്, വിജയന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പുരസ്്കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് കനല്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ രുമല, പ്രസിഡന്റ് ശിഹാബ് തൂണേരി, പ്രോഗ്രാം കണ്‍വീനര്‍ ഷൈജു ധമനി എന്നിവര്‍ അറിയിച്ചു.
പ്രശസ്ത നാടന്‍പാട്ട് കലാകാരനായ കൊല്ലം സ്വദേശി ബൈജു മലനടയ്ക്കായിരുന്നു പ്രഥമ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം ലഭിച്ചത്.

