Connect with us

Featured

2022 ജനുവരി മുതല്‍ ലുസൈല്‍ ട്രാമില്‍ യാത്ര ചെയ്തത് 5.5 ദശലക്ഷം യാത്രക്കാര്‍

Published

on


ദോഹ: 2022 ജനുവരിയില്‍ ആരംഭിച്ച ട്രാമില്‍ ഇതിനകം 5.5 ദശലക്ഷം പേര്‍ യാത്ര ചെയ്തതായി ഖത്തര്‍ റെയിലിലെ സ്ട്രാറ്റജി ആന്റ് ബിസിനസ് ഡവലപ്‌മെന്റ് ചീഫ് അജ്‌ലാന്‍ ഈദ് അല്‍ ഇനാസി അറിയിച്ചു. 2022 ഫിഫ ഖത്തര്‍ ലോകകപ്പ്, 2023 എ എഫ് സി ഏഷ്യന്‍ കപ്പ് തുടങ്ങിയ പ്രധാന പരിപാടികളില്‍ ലുസൈല്‍ നഗരത്തിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്ര സുഗമമാക്കുന്നതില്‍ ട്രാം പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു.

ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കിന്റെ ശേഷിക്കുന്ന സ്റ്റേഷനുകളും ലൈനുകളും ഗതാഗത, ആഭ്യന്തര മന്ത്രാലയങ്ങളിലെയും ഖത്തരി ഡയര്‍ കമ്പനിയിലെയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് തുറക്കും. ഖത്തര്‍ റെയില്‍ ലുസൈല്‍ ട്രാമിന്റെ മുഴുവന്‍ ഓറഞ്ച് ലൈനിലും പിങ്ക് ലൈനിലും പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചു.
നൈഫ, ഫോക്‌സ് ഹില്‍സ്- സൗത്ത്, ഡൗണ്‍ടൗണ്‍ ലുസൈല്‍, അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോക്‌സ് ഹില്‍സ്- നോര്‍ത്ത്, ക്രസന്റ് പാര്‍ക്ക്- നോര്‍ത്ത്, റൗദത്ത് ലുസൈല്‍, എര്‍ക്കിയ, ലുസൈല്‍ സ്റ്റേഡിയം, അല്‍ യാസ്മീന്‍ എന്നിവയുള്‍പ്പെടെ പുതിയ സ്റ്റേഷനുകള്‍ അടുത്തിടെ തുറന്നതോടെ ഓറഞ്ച് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണ്.

ഓരോ ട്രാം ട്രെയിനിലും 64 സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ്, ഫാമിലി ക്ലാസുകളിലുമായി 209 യാത്രക്കാര്‍ക്ക് സൗകര്യവുമുണ്ട്.

ഓരോ ട്രെയിനിനും യാത്രാ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആറ് സ്‌ക്രീനുകളും ഏകദേശം 20 യു എസ് ബി പോര്‍ട്ടുകളും ഉണ്ട്. ഓരോ ട്രാമിനും ഒരു ഡ്രൈവര്‍ ഉള്ളതിനാല്‍ ട്രാം മെട്രോയില്‍ നിന്ന് വ്യത്യസ്തമാണ്. പരമാവധി വേഗത ഏകദേശം 60 കിലോമീറ്ററുമാണ്. എല്‍ ഇ ഡി ലൈറ്റിംഗും ഇലക്ട്രിക് ബ്രേക്ക് സിസ്റ്റവും ഉപയോഗിച്ച് ട്രാമുകള്‍ പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളായി കണക്കാക്കപ്പെടുന്നു.

ട്രാവല്‍ കാര്‍ഡുകള്‍ ട്രാമിലും മെട്രോയിലും അധിക ചെലവുകളില്ലാതെ പ്രവര്‍ത്തിക്കുന്നു; എങ്കിലും, രണ്ടുതവണ പണമടയ്ക്കുന്നത് ഒഴിവാക്കാന്‍ ട്രാമിലെ വാലിഡേറ്ററുകള്‍ ഉപയോഗിച്ച് ടാപ്പ് ഇന്‍ ചെയ്യാനും ടാപ്പ് ഔട്ട് ചെയ്യാനും ഉപഭോക്താക്കള്‍ എപ്പോഴും ഓര്‍ക്കണം.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!