

ദോഹ: ഏപ്രില്‍ 24 മുതല്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാം സര്‍വീസും സാധാരണ ദിനങ്ങളില്‍ രാവിലെ 5.30ന് പ്രവര്‍ത്തനം ആരംഭിക്കും. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ് ദോഹ മെട്രോയും ലുസൈല്‍ ട്രാമും രാവിലെ അഞ്ചര മുതല്‍ രാത്രി 11.59 വരെ സര്‍വീസ് നടത്തുന്നത്. വ്യാഴാഴ്ചകളില്‍ രാവിലെ അഞ്ചരയ്ക്ക് സര്‍വീസ് ആരംഭിക്കുമെങ്കിലും അര്‍ധരാത്രി ഒരു മണി വരെ തുടരും.

അതേസമയം വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒരു മണി വരെയാണ് സര്‍വീസ്. ശനിയാഴ്ചകളില്‍ രാവിലെ ആറിനു തുടങ്ങി രാത്രി 11.59 വരെയാണ് സര്‍വീസ് നടത്തുക.

നിലവില്‍ റമദാന്‍ സമയത്തിന്റെ ഭാഗമായി രാവിലെ ആറര മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ അര്‍ധരാത്രി ഒരു മണി വരെയായിരുന്നു സര്‍വീസ്.

