

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ എസ് സി വിഭാഗം കട്ടില്‍ വിതരണം ചെയ്തു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന വിതരണ പരിപാടി പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ആംഗങ്ങളായ പി എസ് യൂസഫ്, സി പി നൗഷാദ്, രമണന്‍ ചേലാക്കുന്ന്, പി വി വിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍, ലീന ജയന്‍, സെക്രട്ടറി പി കെ മഹേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിജയലക്ഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 180000 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ 40 പേര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്.
