മുസാഫിര്‍ എഫ് സി രാമന്തളി റമദാന്‍ കിറ്റ് വിതരണം നടത്തി

Web Desk
1 Min Read

രാമന്തളി: ജീവകാരുണ്യം ഉള്‍പ്പെടെ സാമൂഹ്യ- സാംസ്‌ക്കാരിക -വിദ്യാഭ്യാസ- കലാ- കായിക രംഗത്ത് ഏറെ ശ്രദ്ധേയമായ സേവനം കാഴ്ച വയ്ക്കുന്ന സംഘടനായ മുസാഫിര്‍ എഫ് സി രാമന്തളി നിത്യോപയോഗ സാധനങ്ങളായ അരി, ഉള്ളി, ആട്ട, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണ തുടങ്ങിയ പല വ്യഞ്ജനങ്ങളടങ്ങിയ കിറ്റ് അശരണരും നിരാലംബരുമായ എഴുപതോളം കുടുംബങ്ങളുടെ വീട്ടില്‍ എത്തിച്ചു കൊടുത്തു. ഇത്തരം സേവനങ്ങള്‍ വര്‍ഷങ്ങളോളമായി ചെയ്തു വരികയാണ് മുസാഫിര്‍ എഫ് സി.

city exchange

കോവിഡ് കാലത്തും തുടര്‍ന്നു പഞ്ചായത്ത് ഏര്‍പ്പെടുത്തിയ കമ്യൂണിറ്റി കിച്ചണുമായും സഹകരിച്ചത് പ്രശംസ നേടി. കഴിഞ്ഞ വര്‍ഷം തെക്കെ കൊവ്വല്‍ കവലയില്‍ സ്ഥാപകാംഗം എം കെ നൗഷാദിന്റെ സ്മരണ നിലനിര്‍ത്താന്‍ ലോ മാസ്റ്റ് വിളക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരുന്നു.

ഉസ്താദ് കെ കെ മുഹമ്മദലി വഹ്ബിയുടെ പ്രാര്‍ഥനയോടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് ജലീല്‍ കുന്നുമ്മല്‍, ജനറല്‍ സെക്രട്ടറി യു ഷാഫി, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജലീല്‍ രാമന്തളി നിര്‍വ്വാഹ സമിതിയംഗങ്ങളായ സിദ്ദീഖ് കൊവ്വപ്പുറത്ത്, എന്‍ പി റാഷീദ്, എം കെ ജലാല്‍, മുഹമ്മദ് ഹിഷാം കുത്‌റു, സി എച്ച് റഷീദ്, ടി കെ അനസ്, ഇ വി പി സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!