

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിനു മുന്‍വശത്ത് ദേശീയപാതയില്‍ തണ്ണീര്‍ പന്തല്‍ പഞ്ചായത്ത് ആരംഭിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തിക്കും. സംഭാരം, തണുത്ത വെള്ളം എന്നിവ തണ്ണീര്‍ പന്തലില്‍ ലഭ്യമാണ്. കടുത്ത ഉഷ്ണതരംഗം, സൂര്യാഘാതം, കടുത്ത വേനല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പഞ്ചായത്ത് തണ്ണീര്‍ പന്തല്‍ ആരംഭിച്ചത്.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് തുടങ്ങിയ തണ്ണീര്‍ പന്തല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീല ജോസ്, മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, അംഗങ്ങളായ പി എസ് യൂസഫ്, സി പി നൗഷാദ്, രമണന്‍ ചേലാക്കുന്ന്, പി വി വിനീഷ്, ലീന ജയന്‍, വില്ലേജ് ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

