പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലെ ഡൈനാമിക് സ്‌പോര്‍ട്ട്‌സ് ഹാളില്‍ സംഘടിപ്പിച്ചു.

city exchange

ഒ ഐ സി സി ഇന്‍കാസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രഞ്ജു സാം നൈനാന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കെ എസ് യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നയിം മുള്ളുങ്ങല്‍ മുഖ്യാതിഥിയായിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് അജറ്റ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

ബി ജെ പി 2014ല്‍ തുടങ്ങിയ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയം പത്തു വര്‍ഷം പിന്നിടുമ്പോള്‍ നനഞ്ഞ പടക്കമായി മാറിയെന്നും കോണ്‍ഗ്രസിന്റെ ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയവും ബി ജെ പിയുടെ പുറത്താക്കല്‍ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എല്ലവരെയും ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസ് പോരാട്ടം വിജയിക്കുമെന്നും ഡോ. നയിം മുള്ളുങ്ങല്‍ പറഞ്ഞു.

പത്തു വര്‍ഷം ഭരിച്ചിട്ടും ഈ രാജ്യത്തെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയാതെ തികച്ചും വര്‍ഗീയതയും വിഭജനവും ആയുധമാക്കിയ ബി ജെ പി നയം ഇത്തവണ വിലപ്പോവില്ലന്നും ഈ രാജ്യത്തെ വരും ദശകങ്ങളിലേക്ക് നയിക്കാന്‍ കൃത്യവും വ്യക്തവുമായ പ്രകടനപത്രിക കോണ്‍ഗ്രസ് മുന്നോട്ട് വെക്കുമ്പോള്‍ ബി ജെ പി വ്യാജ ഉറപ്പുകള്‍ നിരത്തി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും അത് അവരുടെ പ്രകടന പത്രികയില്‍ വ്യക്തമാണെന്നുള്ളതും ഈ കപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് ഈ തവണ ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങള്‍ അതിനു തക്ക പ്രതിവിധി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുമെന്നും മുഖ്യപ്രഭാഷണത്തില്‍ അജറ്റ് എബ്രഹാം പ്രത്യാശ പ്രകടിപ്പിച്ചു.

- Advertisement -
Ad image

പത്തനംതിട്ട മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ഓണ്‍ലൈനായി യോഗത്തില്‍ സംസാരിക്കുകയും പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും സാധ്യമാകുന്നവര്‍ നാട്ടില്‍ എത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു.

മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യു ഡി എ്ഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു വോട്ട് അഭ്യര്‍ഥന നടത്തി.

സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ശ്രീജിത്ത് എസ് നായര്‍, ജോര്‍ജ് അഗസ്റ്റിന്‍, നിയാസ് ചെരുപ്പത്ത്, ഷംസുദ്ദീന്‍ ഇസ്മയില്‍, ജോര്‍ജ് കുരുവിള, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ചാള്‍സ് ചെറിയാന്‍, പത്തനംതിട്ട ജില്ലാ യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ഐസക്‌ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, യൂത്ത് വിംഗ് ഭാരവാഹികള്‍, കെ പി സി സി ഇലക്ഷന്‍ വാര്‍ റൂം വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ സ്വാഗതവും പത്തനംതിട്ട ജില്ലാ സെക്രട്ടറി ടിജു തോമസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!