സഫാരി 10, 20, 30 പ്രമോഷനു തുടക്കമായി

Web Desk
3 Min Read

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രീതി നേടിയ പ്രമോഷന്‍ ആണ് സഫാരി 10, 20, 30.

city exchange

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട്വെയര്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് 10, 20, 30 റിയാലിന് സഫാരി ഔട്ട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

ജീപാസ് മെന്‍സ് ട്രിമ്മര്‍ പത്ത് റിയാല്‍, കോഹിനൂര്‍ എവരി ഡേ ബസ്മതി റൈസ് നാലര കിലോ ഇരുപത് റിയാല്‍, റോയല്‍ഫോഡ് വാക്വം ഫ്‌ളാസ്‌ക്ക് 1.6 ലിറ്റര്‍ മുപ്പത് റിയാല്‍, നാറ്റ് ചിക്കന്‍ ഗ്രില്ലര്‍ ആയിരം ഗ്രാമിന് പത്ത് റിയാല്‍, ഹോംവേ മാര്‍ബിള്‍ കോട്ടഡ് ഫ്രയിങ് പാനിന് മുപ്പതു റിയാല്‍, സാന്‍ട്രോ ടു ഇന്‍ വണ്‍ ബ്ലെന്‍ഡര്‍ മുപ്പത് റിയാല്‍, മെന്‍സ് പോളോ ടി ഷര്‍ട്ട് പത്ത് റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കിക്കൊണ്ട് സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണുള്ളത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ഡോണട്ട്‌സ്, ഷെഫ് സ്‌പെഷ്യല്‍ ഹാഫ് ചിക്കന്‍ ഒരു പീസിന്റെ കൂടെ രണ്ടു പീസ് കുബൂസും ഒരു ഗാര്‍ലിക് മയോനൈസ് സോസ് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകള്‍ ഉള്ള വിഭവങ്ങളും ഒരുക്കിയിരിക്കുന്നു.

- Advertisement -
Ad image

ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസിനുമൊപ്പം റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ന്‍ ചീസ്, റെഡ് ചെഡാര്‍ ചീസ്, സിറിയന്‍ മിക്‌സഡ് പിക്കിള്‍ തുടങ്ങിയവയും 10, 20, 30 പ്രമോഷനില്‍ ലഭ്യമാണ്. വിവിധ തരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ്, ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുത്പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോത്്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും നിരത്തിയിട്ടുണ്ട് അതുപോലെതന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പാന്റീന്‍, ലക്‌സ്, ഒലേ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്്‌സ,് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതുമായ ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്. ഫേബര്‍ കാസില്‍, മോപ്പഡ് സ്‌കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ്.

ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് 10, 20, 30 റിയാലിന് സഫാരി നിരത്തിയത്. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വമ്പിച്ച വിലക്കുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10, 20, 30 ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!