

ദോഹ: സ്‌കൈവേ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് ചാലിശ്ശേരി ഷമീര്‍ പരിക്കുന്നത്ത് അഹമ്മദ് (44) പനി ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ചികിത്സ തേടിയ ഷമീറിന്റെ ലാബ് പരിശോധനകളില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തോളമായി വെന്റിലേറ്ററിലായിരുന്നു.

പത്തു വര്‍ഷത്തോളമായി ഷമീര്‍ സ്‌കൈവേ ലിമോസിനില്‍ ജോലി ചെയ്യുന്നുണ്ട്.

ഭാര്യ: റെജുല. മക്കള്‍: അസ്‌ലഹ്, മുസമ്മില്‍ അഹ്മദ്, അബ്‌ല. പിതാവ്: അഹ്മദ് പരിക്കുന്നത്ത്. മാതാവ്: സൈനബ. സഹോദരന്‍ നൗഷാദ് ദോഹയിലുണ്ട്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

